0%

Chapter Title : എൽ ഡൊറാഡോ 5 [സാത്യകി]

Author : സാത്യകി Read All Parts 79.8K

മനുഷ്യത്വം ഇല്ലാത്ത മുഖം. എനിക്ക് എന്തോ അവരെ ഇഷ്ടം ആയില്ല.. ഏറ്റവും ഒടുവിലത്തെ പീരീഡ് ഒരു ടീച്ചർ വന്നു. ഇരു നിറം.. അധികം പ്രായം ഇല്ല. ഒരു ഇരുപത്തിയെട്ട് മുപ്പത്.. മുപ്പതിനു മേലേ കാണില്ല.. കീഴ്ചുണ്ടിന് താഴെ ഒരു മറുകുണ്ട് ഈ ടീച്ചർക്ക്.. ഇവരെ കുട്ടികൾക്ക് പരിചയം ഇല്ലെന്ന് എനിക്ക് തോന്നി. ആദ്യമായ് പഠിപ്പിക്കുന്നത് ആണേലും ബാക്കി ടീച്ചർമാരെ ഒക്കെ ഇവിടുത്തെ കുട്ടികൾക്ക് അറിയാം. മിക്കവരും ഇവിടെ താഴത്തെ സ്കൂളിൽ പഠിച്ചു വന്നത് കൊണ്ട്.. ഈ ടീച്ചർ പുതിയത് ആണ്.. വന്നപാടെ തന്നെ ടീച്ചർ പരിചയപ്പെടുത്തി

'എന്റെ പേര് അഫ്രിയ..'

അത് കേട്ടപ്പോൾ എനിക്ക് ഒരു തമാശ പൊട്ടിക്കാൻ തോന്നി

'അഫ്രീദിയോ..?

ഞാൻ ശബ്ദം കുറച്ചു അലനോട് ചിരിച്ചു കൊണ്ട് പറഞ്ഞു.. അവന് അത് കേട്ട് ചിരി വന്നു. പൊട്ടൻ കുറച്ചു ഉറക്കെ ചിരിച്ചു പോയി.. അത് കേട്ടതും ടീച്ചർ ഞങ്ങളെ ശ്രദ്ധിച്ചു. ടീച്ചർ പതിയെ ഞങ്ങളുടെ അടുത്തേക്ക് വന്നു..

'എന്താ ഒരു ചിരി..? എന്റെ പേര് ഇഷ്ടം ആയില്ലേ..?

ടീച്ചർ ചോദിച്ചു

'ഒന്നും ഇല്ല ടീച്ചറെ..'

അലൻ പതിയെ എഴുന്നേറ്റ് കൊണ്ട് പറഞ്ഞു.. കൂടെ ഞാനും എഴുന്നേറ്റു.

'എന്താ ചിരിച്ചത് എന്ന് പറ.. ഞാൻ കൂടെ കേൾക്കട്ടെ..'

അഫ്രിയ ടീച്ചർ കുറച്ചു ഗൗരവത്തോടെ പറഞ്ഞു

'ടീച്ചർ പേര് പറഞ്ഞപ്പോ ഇവൻ ചോദിച്ചു അഫ്രീദി എന്നാണോ പേരെന്ന്..'

അലൻ തെണ്ടി ഒറ്റി. എന്റെ കോമഡി ടീച്ചർ അറിഞ്ഞു. അഫ്രിയ ടീച്ചർ എന്നെ ഒന്ന് സൂക്ഷ്മതയോടെ നോക്കി.. ഞാൻ ഒരു അളിഞ്ഞ മുഖത്തോടെ നിന്നു..

'ഓഹോ വലിയ തമാശക്കാരൻ

💬 Comments

View all comments