0%

Chapter Title : എൽ ഡൊറാഡോ 5 [സാത്യകി]

Author : സാത്യകി Read All Parts 79.8K

ആണല്ലോ..? എന്താ തമാശക്കാരന്റെ പേര്..?

ടീച്ചർ ഗൗരവം വിടാതെ ചോദിച്ചു

'നന്ദഗോപൻ..'

ഞാൻ പതിയെ പറഞ്ഞു

'ഞണ്ട് ഗോപനോ...?

ടീച്ചർ ഞാൻ എറിഞ്ഞ അതേ രീതിയിൽ എനിക്കിട്ടും എറിഞ്ഞു. ഇത്തവണ ക്ലാസ്സ്‌ മൊത്തം ചിരിച്ചു. കൂടെ അലൻ തെണ്ടിയും..

'ആ മതി മതി..'

ടീച്ചർ ശബ്ദം ഉയർത്തി കുട്ടികളോട് മിണ്ടാതെ ഇരിക്കാൻ പറഞ്ഞു. കുട്ടികൾ നിശബ്ദരായി.. ഞങ്ങളോട് കൈ കൊണ്ട് ഇരിക്കാൻ ആംഗ്യം കാണിച്ചിട്ട് അഫ്രിയ ടീച്ചർ ഇരിപ്പിടത്തിലേക്ക് പോയി.. ബോർഡിലേക്ക് എന്തോ എഴുതാൻ തിരിയുന്നതിന് മുമ്പ് ടീച്ചറുടെ ചുണ്ടിൽ ഒരു ചെറിയ ചിരി വിടരുന്നത് ഞാൻ കണ്ടു.. കലിപ്പത്തി അല്ല അഫ്രിയ ടീച്ചർ എന്ന് എനിക്ക് തോന്നി..

ആ തോന്നൽ സത്യം ആയിരുന്നു. മീനു ലക്ഷ്മി ടീച്ചറെ പോലെ ഭയങ്കരി ഒന്നും അല്ല.. അലീസ് ടീച്ചറെ പോലെ പഞ്ചപാവവും അല്ല. വഴക്ക് പറയണ്ടപ്പോ പറയുന്ന എന്നാൽ എല്ലാരോടും സ്നേഹമുള്ള തമാശകൾ പറയുന്ന കുട്ടികൾക്ക് സ്വാതന്ത്ര്യം ഏറെ കൊടുക്കുന്ന ആളായിരുന്നു അഫ്രിയ ടീച്ചർ. അത് കൊണ്ട് തന്നെ കുട്ടികളുടെ എല്ലാം ഇഷ്ടം പെട്ടന്ന് തന്നെ പിടിച്ചു പറ്റാൻ ടീച്ചർക്ക് ആയി.. ടീച്ചർ ഈ വർഷം ആണ് ഇവിടെ പഠിപ്പിക്കാൻ വരുന്നത്.. കണക്ക് ആയിരുന്നു അഫ്രിയ ടീച്ചറുടെ വിഷയം.. അതെനിക്ക് ഇഷ്ടം ഉള്ള വിഷയം ആയത് കൊണ്ട് തന്നെ ടീച്ചറോട് എനിക്ക് കൂടുതൽ അടുപ്പം തോന്നി..

ആ അടുപ്പം ഉള്ളത് കൊണ്ട് തന്നെ വേറൊരു രീതിയിൽ ഞാൻ അഫ്രിയ ടീച്ചറെ കണ്ടില്ല.. പണ്ടേ ടീച്ചർമാരെ ഒക്കെ നല്ല ബഹുമാനത്തോടെ കണ്ട ശീലം കൊണ്ടും ആവണം. എന്നാലും ആലീസ് ടീച്ചർ

💬 Comments

View all comments