Chapter Title : എൽ ഡൊറാഡോ 5 [സാത്യകി]
അല്ല.. കെട്ടി പൊറുപ്പിക്കാൻ ഒന്നും അല്ലല്ലോ.. ഇപ്പോളത്തെ ആവശ്യത്തിന് അല്ലേ.. അനഘ തന്നെ ധാരാളം...
ഇതിന്റെ ആദ്യ പടിയായി ഞാൻ അവളെ ഇടയ്ക്കിടെ നോക്കി. ആദ്യം അവളത് ശ്രദ്ധിച്ചില്ല. പിന്നെ അത് കണ്ടു. അത് കഴിഞ്ഞു അവളും എന്നെ ഇടയ്ക്ക് ഇടയ്ക്ക് നോക്കാൻ തുടങ്ങി. ഞാൻ അവളെ ശ്രദ്ധിക്കുന്നുണ്ട് എന്ന് കണ്ടപ്പോ അനഘ എന്നെ കൂടുതൽ ആയി ഗൗനിക്കാൻ തുടങ്ങി. പരസ്പരം കണ്ണിൽ കണ്ണിൽ നോട്ടവും ചെറു പുഞ്ചിരിയുമായി അത് പതിയെ മാറി. അവളോട് എനിക്ക് പ്രേമമോ അങ്ങനെ ഉള്ള ഒരു മോഹവും ഇല്ലായിരുന്നു. ആ സമയത്തെ കഴപ്പിന് അങ്ങനെ തോന്നി.. ഞാനത് അലനോട് പറയുകയും ചെയ്തു
'ഞാനെ.. നീ പറഞ്ഞത് പോലെ അനഘയെ നോക്കിയാലോ എന്ന് ആലോചിക്കുവാ...'
'ശരിക്കും..?
അലൻ ചോദിച്ചു
'അതേ.. എന്താ നിന്റെ അഭിപ്രായം...?
'നീ സീരിയസ് ആയിട്ട് നോക്കണ്ട. തമാശക്ക് നോക്കിക്കോ..'
അലൻ പറഞ്ഞു
'ഞാൻ അല്ലേലും സീരിയസ് ഒന്നുമല്ല.. ഒരു രസം.. അത്രേ ഉള്ളു..'
ഞാൻ പറഞ്ഞു
അലനോട് പറഞ്ഞത് കൊണ്ട് ഗുണം ഉണ്ടായി. അവർ നേരത്തെ ഒരുമിച്ച് പഠിച്ചു കമ്പനി ഉണ്ടായത് കൊണ്ട് കാര്യങ്ങൾ പെട്ടന്ന് സംഭവിച്ചു. അവൻ എന്റെ ഇഷ്ടത്തെ പറ്റി അനഘയോട് സൂചിപ്പിച്ചു. അവളൊരു ചിരി മാത്രം മറുപടി ആയി കൊടുത്തു. ആദ്യ ദിവസം തന്നെ ഇത്രയും പുരോഗതി ഉണ്ടാകുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല..
പക്ഷെ പിറ്റേന്ന് ക്ലാസ്സിൽ വന്നപ്പോൾ ആണ് എനിക്ക് ചെയ്തത് ശരിയായില്ല എന്ന് തോന്നിയത്. തലേന്ന് കഴപ്പിന് അങ്ങനെ ഒക്കെ തോന്നിയെങ്കിലും കഴപ്പ് ഒന്ന് ശമിച്ചപ്പോ എനിക്ക് അനഘയോട് ഇഷ്ടം കാണിക്കണ്ടായിരുന്നു
💬 Comments
View all comments