Chapter Title : എൽ ഡൊറാഡോ 5 [സാത്യകി]
എന്ന് തോന്നി തുടങ്ങി. അവൾ ആണേൽ ഇങ്ങോട്ട് ശരിക്കും നോക്കുന്നുമുണ്ട്. വെറുതെ ഒരു വയ്യാവേലി എടുത്തു തോളിൽ വച്ചത് പോലെ എനിക്ക് തോന്നി.. ഞാനായിട്ട് തുടക്കം ഇട്ടത് കൊണ്ട് എനിക്ക് ഇതിൽ നിന്ന് ഊരാനും പറ്റുന്നില്ല. കുറച്ചു ബുദ്ധിമുട്ടി ആണെങ്കിലും അവളുടെ ചിരികൾക്ക് ഞാനും തിരിച്ചു ചിരി പാസ്സാക്കി വിട്ടു.
രണ്ട് ദിവസം ഇത് ഇങ്ങനെ മുന്നോട്ടു പോയി. അതിനിടയിൽ എന്റെ നോട്ടം ഒക്കെ ഞാൻ പതിയെ പതിയെ പിൻവലിച്ചിരുന്നു. അങ്ങനെ ഒതുക്കത്തിൽ വലിയാം എന്നായിരുന്നു എന്റെ പ്ലാൻ. ഞാൻ അങ്ങോട്ട് മുട്ടുന്നില്ല എന്ന് കണ്ടാവണം അനഘ ഇങ്ങോട്ട് വന്നു മുട്ടി..
ക്ലാസ്സ് കഴിഞ്ഞു തിരിച്ചു പോകുമ്പോൾ അനഘയും അവളുടെ കൂട്ടുകാരി അഞ്ജുവും എന്റെ അടുത്തേക്ക് വന്നു. എന്നോട് എന്തോ ചോദിക്കാൻ ആണെന്ന് എനിക്ക് തോന്നി. അലൻ പറഞ്ഞ ഇഷ്ടം സത്യം ആണോന്ന് ചോദിക്കാൻ ആകും. എന്ത് പറയണം. ഞാൻ ആലോചിച്ചു. അത് വെറുതെ പറഞ്ഞത് ആണെന്ന് പറഞ്ഞേക്കാം. ഇത് അധികം നീട്ടി കൊണ്ട് പോകാൻ എനിക്ക് തോന്നിയില്ല.. പക്ഷെ അവരുടെ വരവിന്റെ ഉദ്ദേശം അതായിരുന്നില്ല. അഞ്ചു ആണ് എന്റെ അടുത്തേക്ക് വന്നത്. അനഘ കുറച്ചു നീങ്ങി ആണ് നിന്നത്.. അടുത്തേക്ക് വന്ന അഞ്ചു ഒരു വെള്ള കടലാസ് എനിക്ക് നേരെ നീട്ടി.. ഒരു കത്ത്. അല്ല.. പ്രേമലേഖനം.. എനിക്ക് ജീവിതത്തിൽ ആദ്യമായ് കിട്ടുന്ന പ്രണയലേഖനം.. അത് വേണ്ടെന്ന് പറയാൻ എനിക്ക് മനസ്സ് വന്നില്ല.. താല്പര്യം ഇല്ലാതെ ആണെങ്കിലും ഞാൻ അത് വാങ്ങി.. അത് വാങ്ങി അനഘയെ നോക്കിയപ്പോ നാണം കൊണ്ട് അവൾ മുഖം വെട്ടിച്ചു..
കത്ത്
💬 Comments
View all comments