Chapter Title : എൽ ഡൊറാഡോ 5 [സാത്യകി]
കിട്ടിയെങ്കിലും ഞാൻ അത് വായിച്ചില്ല. വീട്ടിൽ ചെന്നിട്ടു വായിക്കാം എന്ന് കരുതി ബാഗിൽ ഇട്ടു. വീട്ടിൽ ചെന്നിട്ടു അത് ഓർത്തുമില്ല. അത്രക്ക് പ്രാധാന്യം മാത്രമേ എന്റെ മനസ്സിൽ ആ കത്തിനും അനഘയ്ക്കും ഉണ്ടായിരുന്നുള്ളു. പിറ്റേന്ന് ക്ലാസ്സിൽ ചെന്നപ്പോ ആണ് കത്തിന്റെ കാര്യം ഞാൻ പിന്നെ ഓർക്കുന്നത് തന്നെ. അതും അഞ്ചു വന്നു ഇങ്ങോട്ട് ചോദിച്ചപ്പോ...
'എവിടെ...?
അഞ്ചു ആരും കാണാതെ എന്റെ ബെഞ്ചിന്റെ അരികിൽ വന്നു ചോദിച്ചു. എന്റെ ബെഞ്ചിൽ അപ്പോൾ ഞാനും റോഷനും മാത്രമേ ഉള്ളു. റോഷൻ വയ്യാത്ത കുട്ടി ആയത് കൊണ്ട് ഇതൊന്നും മനസിലാക്കില്ല.
'എ.. എന്ത്..?
ഞാൻ കാര്യം അറിയാതെ തിരക്കി
'മറുപടി..?
ഓ കത്തിനുള്ള മറുപടി. അങ്ങനെ ഒക്കെ ഉണ്ടോ..? ഇത് വരെ അങ്ങനെ ഒന്നും കിട്ടാത്തത് കൊണ്ട് എനിക്ക് ആ ആചാരം ഒന്നും അറിയില്ലായിരുന്നു
'മറുപടി.. മറുപടി എഴുതിയില്ല..'
ഞാൻ പറഞ്ഞു
'കൊള്ളാം.. അതിൽ എഴുതിയതല്ലേ മറുപടി വേണമെന്ന്..'
അഞ്ചു ചോദിച്ചു
'ആ.. അതേ..'
കത്ത് വായിച്ചാൽ അല്ലേ അതിൽ അങ്ങനെ ഒക്കെ ഉണ്ടെന്ന് അറിയൂ. ഞാൻ എന്ത് പറയണം എന്ന് അറിയാതെ ആയി. അലൻ വന്നിരുന്നേൽ എന്തേലും പറഞ്ഞു നിൽക്കാമായിരുന്നു..
'എന്നാൽ മറുപടി പറ..'
അഞ്ചു വിടുന്ന ലക്ഷണം ഇല്ല
'അത്.. അത്... അലൻ വന്നിട്ട് പറയാം..'
ഞാൻ വിക്കി പറഞ്ഞു
'അലൻ ആണോ തന്റെ കാര്യം തീരുമാനിക്കുന്നത്.. ഇഷ്ടം ആണെന്ന് ഞാൻ പറയട്ടെ അവളോട്..?
അഞ്ചു ചോദിച്ചു
'ഹേ...?
ഞാൻ വല്ലാതെ ആയി
'ഞാൻ പറയട്ടെ...?
'ഹാ...'
നീ എന്തേലും പറ.. എനിക്ക് ടെൻഷൻ ആയിട്ട് ഞാൻ
💬 Comments
View all comments