Chapter Title : എൽ ഡൊറാഡോ 5 [സാത്യകി]
സമ്മതം എന്ന രീതിയിൽ മൂളി. അത് കേൾക്കുമ്പോ എങ്കിലും ഇവൾ പോകുമല്ലോ. ആ മൂളലിൽ ആയിരുന്നു എന്റെ ഹ്വസ പ്രണയം ആരംഭിച്ചത്. അതും ഞാൻ ഒട്ടും ആഗ്രഹിക്കാത്ത ഒരു പ്രേമം
ശിവ ചേച്ചിയെയും കല്ലു ചേച്ചിയെയും ഒക്കെ മനസ്സിൽ ആരാധിച്ചു നടന്ന എനിക്ക് അത് പോലൊരു പെണ്ണിനെ ആയിരുന്നു കാമുകി ആയി സങ്കൽപ്പിക്കാൻ ഇഷ്ടം. പക്ഷെ ഞാൻ എന്റെ കൂടെ സൗന്ദര്യത്തെ കുറിച്ച് ചിന്തിച്ചപ്പോ അത് ഒന്നും എനിക്ക് പറഞ്ഞിട്ടില്ലാത്ത കാര്യങ്ങൾ ആയി തോന്നി. അനഘയെ പോലെ ഒക്കെ ഉള്ള ഒരു കുട്ടി ആയിരിക്കും എനിക്ക് ചേരുന്നത്. ഞാൻ എന്റെ മനസിനെ അത് പറഞ്ഞു മനസിലാക്കിക്കാൻ ശ്രമിച്ചു..
എന്റെ മറുപടി കിട്ടിയപ്പോ അനഘ വളരെ സന്തോഷവതി ആയി തോന്നി. അവൾക്ക് എന്താണോ എന്നോട് വലിയ താല്പര്യം. ക്ലാസ് തുടങ്ങി കുറച്ചു ദിവസങ്ങൾ ആയുള്ളൂ എങ്കിലും ഞാൻ അത്യാവശ്യം നന്നായി പഠിക്കും എന്ന് എല്ലാവർക്കും മനസിലായി. അത് മാത്രമേ എന്നിൽ ഇവിടെ എന്തെങ്കിലും മെച്ചം പറയാൻ ഉള്ളു.. അത് കണ്ടിട്ട് ആകുമോ അനഘയ്ക്ക് എന്നോട് ഇഷ്ടം. ഞാൻ ആലോചിച്ചു.. അത് ഞാൻ അവളോട് തന്നെ ചോദിച്ചു
മറുപടി കൊടുത്തതിന്റെ പിറ്റേന്ന് അവളോട് മിണ്ടാതെ തരമില്ല എന്ന അവസ്‌ഥയിൽ ആയി. അഞ്ജുവും അലനും അതിനുള്ള സാഹചര്യം ഉണ്ടാക്കി തന്നു. അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടം പറഞ്ഞ ആളുകൾ അല്ലേ. സംസാരിച്ചല്ലേ പറ്റൂ. ഞാൻ ആദ്യം വെറുതെ അവളുടെ വീടിനെ പറ്റി ഒക്കെ തിരക്കി. അവളും തിരിച്ചു അത് പോലെ എന്നോട് ചോദിച്ചു. ഞാൻ പൊന്മലയിലെ എന്റെ കുടുംബത്തെ കുറിച്ച് മാത്രം അവളോട്
💬 Comments
View all comments