0%

Chapter Title : എൽ ഡൊറാഡോ 5 [സാത്യകി]

Author : സാത്യകി Read All Parts 80.1K

പറഞ്ഞു. പിന്നെയും എന്തൊക്കെയോ സംസാരിക്കുന്ന ഇടയിൽ ഞാൻ അവളോട് അത് ചോദിച്ചു

'എന്നെ എന്താ ഇഷ്ടം ആയത്...?

അതറിയാൻ എനിക്കൊരു ജിജ്ഞാസ

'അതൊന്നും ഇല്ല..'

അവൾ നാണത്തിൽ പറഞ്ഞു

'പറ..'

ഞാൻ നിർബന്ധിച്ചു

'അത്.. നന്ദുനെ കാണാൻ നല്ലതാ.. പഠിക്കും.. പിന്നെ.. പിന്നെ പാവം ആണെന്ന് തോന്നി..'

അനഘ പറഞ്ഞു

എന്നെ കാണാൻ കൊള്ളാമോ..? അത് എന്നോട് ആദ്യമായ് ആകും ഒരാൾ അതുമൊരു പെണ്ണ് പറയുന്നത്. അത് കേട്ടപ്പോൾ എനിക്ക് വലിയ അഭിമാനം തോന്നി.

'എന്നെയോ..?

അനഘ തിരിച്ചു ചോദിച്ചു. അവളെ ഇഷ്ടപ്പെടാൻ കാരണം എന്താണെന്ന്.. വെളുപ്പാൻ കാലത്ത് കമ്പി സ്വപ്നം കണ്ടത് കൊണ്ടുള്ള മൂഡിൽ ഇഷ്ടം ആയത് ആണെന്ന് അവളോട് പറയാൻ പറ്റില്ല. പകരം ഞാനൊരു കള്ളം പറഞ്ഞു

'നീ പാവമാണ്.. പിന്നെ.. ഗ്ലാമർ ആണ്..'

മനസ്സിൽ തട്ടാതെ ഞാൻ പറഞ്ഞു. അത് കേട്ട് മുയൽ പല്ല് കാണിച്ചു അവൾ ചിരിച്ചു..

ഇനിയിപ്പോ ഞാൻ പറഞ്ഞത് പോലെ വെറുതെ ഇവളും തള്ളിയത് ആകുമോ എന്നെ കാണാൻ കൊള്ളാം എന്നത്..? ആർക്കറിയാം..

ഞങ്ങൾ ഇടയ്ക്കിടെ മിണ്ടുന്നതു ഇന്റർവെല്ലിനും സ്കൂൾ വിട്ടു കഴിഞ്ഞു വരാന്തയിൽ നിന്നും ഒക്കെ ആണ്. ഇന്റർവെൽ സമയം ഗ്രൗണ്ടിന് അടുത്തുള്ള വലിയ പ്ലാവിന്റെ അടുത്ത് പോയി ഞങ്ങൾ ഇരിക്കും. അവിടെ അധികം ആളുകൾ ഒന്നും ഉണ്ടാവില്ല. അവളെയും എന്നെയും ഭൂരിഭാഗം പേരും അങ്ങനെ മൈൻഡ് ആക്കാത്തത് കൊണ്ട് ഞങ്ങൾ സംസാരിക്കുന്നതും പ്രേമത്തിൽ ആയതും ഒന്നും അവിടെ അധികം വാർത്ത ഒന്നും ആയില്ല. ഒരു ദിവസം രേഷ്മ മാത്രം ഇത് ശ്രദ്ധിച്ചു എന്നോട് ചോദിച്ചു അവളോട്

💬 Comments

View all comments