0%

Chapter Title : എൽ ഡൊറാഡോ 5 [സാത്യകി]

Author : സാത്യകി Read All Parts 80.1K

അവിടെ വന്നാൽ മതിയായിരുന്നു..

'എടാ ഞാൻ കുട ക്ലാസ്സിൽ വച്ചു മറന്ന്.. പോയി എടുക്കട്ടെ..'

ഞാൻ അലനെ ഒഴിവാക്കാൻ പറഞ്ഞു

'ഞാൻ ഇവിടെ നിൽക്കാം.. നീ എടുത്തിട്ട് വാ..'

അവൻ പറഞ്ഞു

'നീ പൊക്കോ.. ഞാൻ സച്ചുവിന്റെ കൂടെ സൈക്കിളിൽ ആണ്..'

ഞാൻ പറഞ്ഞു.. സച്ചുവിനോട് ഞാൻ അലന്റെ കൂടെ ആണെന്ന് നേരത്തെ പറഞ്ഞു വച്ചിരുന്നു. അങ്ങനെ അവന്മാരെ രണ്ട് പേരെയും വിദഗ്ദമായി ഒഴിവാക്കി ഞാൻ ആരുടെയും കണ്ണിൽ പെടാതെ ഞങ്ങളുടെ മൂത്രപ്പുരയുടെ അടുത്തേക്ക് പോയി. അവിടെ പോയി അഞ്ചു മിനിറ്റ് നിന്നപ്പോൾ പിള്ളേർ എല്ലാം സ്കൂൾ വിട്ടു പോയത് പോലെ തോന്നി. അനക്കം എല്ലാം നിലച്ചു.. ഞാൻ പതിയെ അവിടുന്ന് പെണ്ണുങ്ങളുടെ മൂത്രപ്പുരയിലേക്ക് വച്ചു പിടിച്ചു..

അതിന് പിന്നിലേക്ക് ഞാൻ ആദ്യമായ് ആണ് ചെല്ലുന്നത്. നല്ല നീളൻ പുല്ലുകൾ വളർന്നു നിൽക്കുന്നുണ്ട്.. അതിനിടയിൽ വഴി പോലെ പുല്ല് മാറി ഒരു പാത ഉണ്ട്. ആരോ നടന്നു നടന്നു തെളിഞ്ഞത് പോലെ. ഇതിന് പിന്നിലൂടെ ആരാണാവോ നടക്കുന്നത്.. ഞാൻ ആലോചിച്ചു.. ബാത്രൂമിന് പിന്നിലായ് പുല്ല് വെട്ടി ഒതുക്കിയ പോലെ കുറച്ചു സ്‌ഥലം ഒഴിഞ്ഞു കിടപ്പുണ്ട്. തലക്ക് മേലേ വളർന്ന് നിൽക്കുന്ന പുല്ലും ബാത്രൂം ഭിത്തിയും കൊണ്ട് ഞാൻ നിൽക്കുന്നിടം ഇപ്പൊ ശരിക്ക് നല്ല മറവാണ്. ഇത് നല്ല സ്‌ഥലം ആണ്. താഴെ കുറച്ചു പുല്ല് പൊടി പൊടി പോലെ ഉണ്ട്. അത് കൊണ്ട് ഒന്ന് കിടന്നാലും അങ്ങനെ മണ്ണ് പറ്റില്ല..

ഞാൻ അവിടെ ഒക്കെ ഒന്ന് നിരീക്ഷിച്ചപ്പോ കുറച്ചു ബീഡി കുറ്റികളും ഒഴിഞ്ഞ തീപ്പെട്ടി കൂടും കണ്ടെത്താൻ

💬 Comments

View all comments