0%

Chapter Title : എൽ ഡൊറാഡോ 5 [സാത്യകി]

Author : സാത്യകി Read All Parts 80.1K

കഴിഞ്ഞു. ആരോ ഇവിടെ വന്നു ബീഡി വലിക്കുന്നുണ്ട്. അതാണ് ഇവിടെ പുല്ല് മാറി കിടക്കുന്നത്. ചിലപ്പോൾ മേലെയുള്ള ക്ലാസ്സിലെ ചേട്ടന്മാർ ആയിരുക്കും. ഞാൻ എന്റെ നിരീക്ഷണം നടത്തവെ ആണ് പെട്ടന്ന് എന്തോ ഒന്ന് പുല്ലിന് ഇടയിലൂടെ പാഞ്ഞു പോകുന്നത് ഞാൻ കണ്ടത്. മരപ്പട്ടി ആണോന്നു ഞാൻ പെട്ടന്ന് ശങ്കിച്ചു. ജാനു ചേച്ചിയുടെ മുറിയുടെ മേലേ നിന്ന് മരപ്പട്ടിയെ പിടിച്ച കൊണ്ട് എനിക്ക് അതിന്റെ കാര്യം ആണ് പെട്ടന്ന് ഓർമ വന്നത്. പക്ഷെ അതിലും ചെറിയ ജീവി ആണ്.. പുല്ലുകൾക്ക് ഇടയിലൂടെ ഓടി പോയ അതിനെ ഒടുവിൽ ഞാൻ മനസിലാക്കി.. കീരി ആണ്. മറ്റൊരു സാധു മൃഗം.. ഉപദ്രവിക്കില്ല.. എനിക്ക് ആശ്വാസമായി

പെട്ടന്ന് ആരോ അവിടേക്ക് വരുന്നത് പോലെ എനിക്ക് തോന്നി. എന്ത് കൊണ്ടോ ഒരു പേടി എന്നിൽ തികട്ടി. എന്തിനാ ഇവിടെ വന്നു നിക്കുന്നത് എന്ന് ചോദിച്ചാൽ എന്ത് പറയും. പക്ഷെ പേടിക്കണ്ട കാര്യം ഇല്ല. എന്നോട് ഇവിടെ വരാൻ പറഞ്ഞ ആളാണ് ഇങ്ങോട്ട് വന്നത്. അനഘ തന്നെ..

'പാമ്പ് കാണുമോ ഇവിടെ..?

വന്ന ഉടനെ ബാഗ് നിലത്ത് വച്ചു അവൾ ചോദിച്ചു. ഇവൾക്ക് എന്നേക്കാൾ ധൃതി ഉണ്ടെന്ന് തോന്നുന്നു

'പാമ്പ് കാണില്ല. ഞാൻ ഇപ്പൊ ഒരു കീരിയെ കണ്ടതാ..'

ഞാനും ബാഗ് ഊരി നിലത്ത് വച്ചു

'അയ്യോ കീരിയോ...?

അനഘ പേടിയോടെ ചോദിച്ചു

'കീരി ഒന്നും ചെയ്യില്ല..'

ഞാൻ അവളുടെ അടുത്തേക്ക് ചേർന്നു നിന്നു. അവളുടെ മുഖം ഒരു കൈ കൊണ്ട് ഉയർത്തി. പെണ്ണിന്റെ കണ്ണിൽ കാമം എരിഞ്ഞു കത്തുന്നുണ്ട്.. അത് എനിക്ക് കാണാം. ഇപ്പൊ

💬 Comments

View all comments