0%

Chapter Title : എൽ ഡൊറാഡോ 5 [സാത്യകി]

Author : സാത്യകി Read All Parts 80.1K

പറഞ്ഞു

'അപ്പോൾ അനഘ അല്ലാതെ നീ വേറെ കണ്ടിട്ടുണ്ടോ..?

അലൻ എന്നോട് ചോദിച്ചു. ഞാൻ മറുപടി ഒന്നും കൊടുത്തില്ല. പക്ഷെ അതേയെന്നൊരു അർഥം വരുന്ന ചിരി ഞാൻ ചിരിച്ചു

'പറയടാ.. കണ്ടിട്ടുണ്ടോ..?

അവൻ ചോദിച്ചു. ഞാൻ തലയാട്ടി..

'ആരുടെ...?

അവന്റെ അസൂയ വർധിച്ചു. ഒപ്പം ആകാംക്ഷയും..

'അതൊക്കെ ഉണ്ട് മോനെ..'

ഞാൻ അവന് പിടി കൊടുക്കാതെ പറഞ്ഞു

'എന്നോട് പറയടാ. കഥ പറ..'

അലൻ പറഞ്ഞു

'അതൊക്കെ വഴിയേ പറയാം..'

ഞാൻ കണ്ണിറുക്കി പറഞ്ഞു. അലൻ പിന്നെയും നിർബന്ധിച്ചു എങ്കിലും ഞാൻ അപ്പോൾ ആരുടെയും പേരുകൾ അവനോട് വെളിപ്പെടുത്തിയില്ല..

അനഘ ആയുള്ള ബന്ധം ഒഴിഞ്ഞതോടെ ക്ലാസ്സ്‌ എല്ലാം പഴയ പോലെ ആയി. അലൻ ഇതിനിടയിൽ എന്റെ കുല്സിതകഥകൾ അറിയാൻ തിടുക്കം കൂട്ടി കൊണ്ടിരുന്നു. പക്ഷെ ഞാൻ പിടി കൊടുത്തില്ല.. ദിവസങ്ങൾ പിന്നെയും താളുകൾ പോലെ മറിഞ്ഞു. അന്നൊരു ഞായറാഴ്ച ആയിരുന്നു

ഞാൻ ആറിൽ കുളിക്കാൻ വേണ്ടി പോയതാണ്. കൂടെ ആയിഷ കുട്ടിയുമുണ്ട്. ആവധി ദിവസം ഒക്കെ അവൾ എന്റെ അരികിൽ കാണും മിക്ക സമയവും. ഞാൻ വെള്ളത്തിൽ ഇറങ്ങാൻ വേണ്ടി തുടങ്ങവേ ആണ് പെട്ടന്ന് വെള്ളത്തിൽ എന്തോ വന്നു വീണത്. ഞാൻ പെട്ടന്ന് ഒന്ന് പേടിച്ചു പോയി. തിരിഞ്ഞു നോക്കിയപ്പോ ശിവേച്ചി

'പേടിച്ചോടാ...?

ചേച്ചി ചിരിച്ചു കൊണ്ട് ചോദിച്ചു

'പിന്നെ.. ഉണ്ട പേടിച്ചു.. എന്താ ഈ വഴി ഒക്കെ. കുളി ഇല്ലാത്തത് ആണല്ലോ..?

ഞാനും തിരിച്ചു കളിയാക്കി

'ഒന്ന് പോടാ.. അവിടെ ഇരുന്നു ബോർ അടിച്ചു..'

ചേച്ചി പറഞ്ഞു. ജാനു ചേച്ചി കല്യാണം കഴിഞ്ഞതോടെ ശിവേച്ചിക്ക് നല്ല

💬 Comments

View all comments