0%

Chapter Title : എൽ ഡൊറാഡോ 5 [സാത്യകി]

Author : സാത്യകി Read All Parts 80.1K

വിഷമം ആയിരുന്നു. കാര്യം അവർ എപ്പോളും ഒരുമിച്ച് നടക്കൽ ഒന്നും ഇല്ലേലും വീട്ടിൽ ഒരു കൂടപ്പിറപ്പ് ഇല്ലാതെ ആകുന്നതു വിഷമകരം ആണ്. ജാനു ചേച്ചിയും ചേട്ടനും ഇന്നലെ തിരിച്ചു പോയിരുന്നു വിരുന്ന് എല്ലാം കഴിഞ്ഞു. അപ്പോൾ ശിവേച്ചിക്ക് പിന്നെയും മടുപ്പ് ആയി കാണണം

'ബോർ അടിക്കുന്നേൽ വാ കുളിക്കാം..'

ഞാൻ വെള്ളത്തിലേക്ക് ഒറ്റ ചാട്ടം ചാടുന്ന കൂടെ പറഞ്ഞു

'ഞാൻ വരാം.. എന്നെ നീന്താൻ പഠിപ്പിക്കുമോ..?

അപ്പോളാണ് ആമി അവിടേക്ക് വന്നത്. അവളെ ഞാൻ അപ്പോളാണ് ശ്രദ്ധിക്കുന്നത്

'ഇവിടെ ഇറങ്ങരുത് എന്ന് നിന്റെ ഉമ്മ എപ്പോളും പറയുന്നത് അല്ലെ. എന്തിനാ മോളെ വെറുതെ തല്ല് വാങ്ങിക്കുന്നെ..'

ശിവേച്ചി ആമിനയോട് പറഞ്ഞു

'ഇവിടെ ഇറങ്ങിയാൽ ചേച്ചിയെ അനിലാമ്മായി തല്ലുമോ..?

ഞാൻ ചോദിച്ചു

'പിന്നെ. എന്നെ ഒന്നും തല്ലില്ല..'

ചേച്ചി പറഞ്ഞു

'ഉവ്വാ.. ആ പേടി കൊണ്ടാവും കുളിക്കാൻ ഇറങ്ങാത്തത്..'

ഞാൻ ശിവേച്ചിയെ വെള്ളത്തിൽ ഇറക്കാൻ അങ്ങനെ പറഞ്ഞു

'പിന്നെ എനിക്കല്ലേ പേടി. ഒന്ന് പോടാ ചുക്കാമണി...'

ശിവേച്ചി പെട്ടന്ന് എന്നെ അങ്ങനെ വിളിച്ചപ്പോ ഞാൻ പെട്ടന്ന് ഷോക്ക് അടിച്ചത് പോലെ ആയി. ഈ പേര് ചേച്ചിക്ക് അറിയാമോ. ഗോപു എനിക്കിട്ട പേര് ഇവിടെ വേറെ ആരും എന്നെ വിളിക്കാറില്ല. അതിന്റെ പിന്നിലെ കഥയും ഇവർക്കൊന്നും അറിയില്ല. അങ്ങനെ ആണ് ഞാൻ കരുതിയിരുന്നത്..

'എ.. എന്താ വിളിച്ചത്...?

ഞാൻ ചോദിച്ചു

'ചുക്കാമണി എന്ന്.. നിന്റെ പേരല്ലേ അത്..'

ചേച്ചി കളിയാക്കി തുടങ്ങി

'ഗോപു ചേച്ചി പറഞ്ഞു തന്നതാണോ..?

ഞാൻ സംശയത്തോടെ ചോദിച്ചു

'അതേല്ലോ.. നിന്നേ ഇടക്ക് ഇടക്ക് എന്തിനാ അങ്ങനെ

💬 Comments

View all comments