Chapter Title : എൽ ഡൊറാഡോ 5 [സാത്യകി]
ഞാൻ ചെന്നത്.. കുറച്ചു ബുദ്ധിമുട്ടി ആണേലും ജസ്‌ന ഇത്ത അത് പരിഹരിച്ചു തന്നു..
'നീ വേറെ ഏത് വേണേലും ചോദിച്ചോ.. ഞാൻ പറഞ്ഞു തരാം.. പക്ഷെ കണക്കിന്റെ കാര്യത്തിൽ ആ ഉറപ്പ് ഇല്ല കേട്ടോ..'
ജസ്‌ന ഇത്ത എന്നോട് പറഞ്ഞു.. ഇത്ത നല്ലോണം പഠിക്കുമെങ്കിലും കണക്ക് ഇത്തക്ക് തീരെ ഇഷ്ടം അല്ലായിരുന്നു..
'കണക്ക് എന്തേലും സംശയം ഉണ്ടേൽ നീ ശിവയുടെ അടുത്ത് ചെന്നോ..'
ഇത്ത പറഞ്ഞു
'ഹാ നല്ല ഉപദേശം.. പൊന്ന് നന്ദു ശിവേച്ചിയുടെ അടുത്തൊന്നും പോവല്ലേ..'
ആമിന എഴുതുന്നത് നിർത്തി എന്നോട് പറഞ്ഞു
'അതെന്താ...?
ഞാൻ ചോദിച്ചു
'അള്ളാണെ പിച്ചി നിന്റെ തൊലി എടുക്കും..'
ആമി എന്നെ പേടിപ്പിക്കാൻ പറഞ്ഞു..
'വെറുതെ ആടാ.. അവൾ വഴക്ക് പറയും.. ചിലപ്പോ രണ്ട് അടി തരും.. അല്ലാതെ ഇവൾ പറയുന്ന പോലെ ഒന്നുമില്ല..'
ജസ്‌ന ഇത്ത പറഞ്ഞു
'എങ്കിൽ നീ പോയി വാങ്ങിച്ചോ..'
ഇത്ത അത് പറഞ്ഞത് കേട്ട് ആമി എന്നോട് അങ്ങനെ പറഞ്ഞു.. എന്നിട്ട് പിന്നെയും എഴുത്തു തുടർന്ന്..
കണക്കിന് പിന്നെയും സംശയം വന്നെങ്കിലും ഞാൻ ശിവേച്ചിയുടെ അടുത്ത് പോയില്ല. പിച്ച് പേടിച്ചല്ല.. ചേച്ചിയോട് അടുത്ത് ഇടപഴകാൻ അതൊരു അവസരം ആണെങ്കിലും പഠിത്തത്തിൽ ഞാൻ എത്രത്തോളം ഉണ്ടെന്ന് ചേച്ചി അളക്കുമോ എന്നെനിക്ക് ഒരു ശങ്ക തോന്നി.. ഞാൻ നല്ല പോലെ പഠിക്കും എന്നാണ് ചേച്ചിയുടെ തോന്നൽ.. ഞാൻ കൊണ്ട് പോകുന്ന സംശയം ഒക്കെ നിസാരം ആണേൽ എനിക്ക് അത്രക്ക് ബുദ്ധിയെ ഉള്ളു എന്ന് ചേച്ചിക്ക് തോന്നില്ലേ..? അങ്ങനെ ഒക്കെ ഉള്ള തോന്നലുകൾ കൊണ്ട് ശിവേച്ചിയുടെ അടുത്ത് ഞാൻ
💬 Comments
View all comments