0%

Chapter Title : എൽ ഡൊറാഡോ 6 [സാത്യകി]

Author : സാത്യകി Read All Parts 83.7K

പിടിച്ചു കൊണ്ട് ഓഫിസിലേക്ക് നടന്നു

'എങ്ങോട്ടാ ടീച്ചറെ..?

ഞാൻ ചോദിച്ചു

'കംപ്ലയിന്റ് ചെയ്യാൻ. ഇങ്ങനെ പിച്ചി ഉപദ്രവിക്കാൻ ഒന്നും ആർക്കും അവകാശം ഇല്ല..'

ടീച്ചർ പറഞ്ഞു.

'അത് വേണ്ട ടീച്ചറെ..'

ഞാൻ പറഞ്ഞു

'വേണം..'

ടീച്ചർ പറഞ്ഞു

'ഞാൻ ക്ലാസ്സിൽ ഇരുന്നു സംസാരിച്ചത് കൊണ്ടാണ്..'

എന്റെ ഭാഗത്തും തെറ്റ് ഉണ്ടല്ലോ. പിന്നെ കംപ്ലയിന്റ് ഒക്കെ ചെയ്യുന്നത് എന്നെ സംബന്ധിച്ചടുത്തോളം ഭീരുക്കളുടെ പണി ആയിരുന്നു

പിന്നെ ടീച്ചർ എന്നെ അധികം നിർബന്ധിച്ചില്ല. പക്ഷെ എന്നെ ബലം പിടിച്ചു ഓഫിസിൽ കൊണ്ട് പോയി മുറിവിൽ മരുന്ന് തേച്ചു തന്നു. സ്വല്പം നീറ്റൽ ഉണ്ടായിരുന്നു. പക്ഷെ മുറിവ് ഉണങ്ങിക്കോളും എന്നാണ് ടീച്ചർ പറഞ്ഞത്. ഭാഗ്യത്തിന് ഓഫിസിൽ വേറെ ആരും ഇല്ലായിരുന്നു.

'ക്ലാസ്സിൽ സംസാരിച്ചത് ആണേലും ഇങ്ങനെ ഒന്നും പിച്ചരുത് പിള്ളേരെ..'

അമർഷത്തോടെ ആണ് അഫ്രിയ ടീച്ചർ സംസാരിച്ചത്. എന്നോട് അല്ല സ്വയമേ സംസാരിക്കുന്നത് ആണെന്ന് തോന്നി

'ഇനി ഇങ്ങനെ ഉപദ്രവിച്ചാൽ എന്നോട് വന്നു പറയണം.. കേട്ടല്ലോ..'

ടീച്ചർ എന്നോട് പറഞ്ഞു

മീനു പഠിച്ച പണി മുഴുവൻ നോക്കി നഖം കൊണ്ട് തൊലി പൊളിച്ചിട്ടും വരാത്ത കണ്ണുനീർ അഫ്രിയ ടീച്ചർ മരുന്ന് പുരട്ടിയപ്പോ കണ്ണിൽ വന്നു നിറഞ്ഞു

'കരയുവാണോ ..?

ടീച്ചർ അത് ശ്രദ്ധിച്ചു.

'അല്ല..'

ഞാൻ കണ്ണുനീർ ഒരുവിധം അടക്കി

'ടീച്ചറിന്റെ വിരലിൽ എന്ത് പറ്റി..?

അപ്പോളാണ് ടീച്ചറുടെ വിരലിൽ ഒരു വെച്ച് കെട്ട് ഞാൻ ശ്രദ്ധിച്ചത്

'ഓ. അതോ.. അത് കതകിന് ഇടയിൽ വച്ചു അമങ്ങിയതാ..'

ടീച്ചർ പറഞ്ഞു

ക്ലാസിൽ ഇരുന്നു സംസാരിക്കരുത് എന്ന് ശകാരിക്കുക കൂടി ചെയ്തിട്ട് ടീച്ചർ

💬 Comments

View all comments