0%

Chapter Title : എൽ ഡൊറാഡോ 6 [സാത്യകി]

Author : സാത്യകി Read All Parts 83.7K

എന്നെ ക്ലാസ്സിലേക്ക് വിട്ടു. അതിൽ എനിക്ക് വിഷമം ഒന്നും തോന്നിയില്ല. അർഹത ഉള്ളവർ തല്ലിയാലും നുള്ളിയാലും വഴക്ക് പറഞ്ഞാലും നമുക്ക് അതൊരു പ്രശ്നം അല്ല..

മീനുവിന്റെ നുള്ള് കിട്ടിയ കലിപ്പ് ഉള്ളിൽ കിടക്കുമ്പോ ആണ് വേറൊരു വള്ളി എന്നെ തേടി വരുന്നത്.

ഉച്ചക്ക് ചോർ ഉണ്ട് കഴിഞ്ഞു പാത്രം കഴുകുന്ന അവിടെ വച്ചായിരുന്നു സംഭവം. അതും ഞാനുമായി അല്ല വയ്യാത്ത റോഷനുമായി ആണ്. അവൻ കുലുക്കുവിഴിഞ്ഞു തുപ്പിയത് ആരുടെയോ കാലിൽ വീണെന്ന് പറഞ്ഞു അവൻ വന്നു റോഷനെ തള്ളി. റോഷനും തിരിച്ചു തള്ളി. അവനു ഇതൊന്നും ബോധം ഇല്ലല്ലോ.. അങ്ങനെ അടിയായപ്പോ ഞാൻ ഇടയ്ക്ക് കയറി

ഹ്യുമാനിറ്റീസിലെ മനു ആയാണ് വഴക്ക്. ഞാൻ അവനെ റോഷന്റെ അടുത്ത് നിന്ന് തള്ളി മാറ്റാൻ ശ്രമിച്ചു എങ്കിലും അവസാനം അത് എന്റെ പിടലിക്ക് ആയി. ഉന്തും തള്ളും ഞാനും മനുവും തമ്മിൽ ആയി. അവൻ എന്റെ നെഞ്ച് നോക്കി ഒരടി തന്നപ്പോ ഞാൻ അവന്റെ പിടലി നോക്കി ഒരു കീച്ചു കൊടുത്തു. അവിടെ മൊത്തം ഞങ്ങളെ പിടിച്ചു മാറ്റാൻ ആളുകൾ ഉള്ളോണ്ട് പിന്നെ കാര്യമായി ദേഹത്ത് കൈ വീണില്ല.. നിന്നേ എടുത്തോളാമെടാ എന്നൊക്കെ ആക്രോശിച്ചു മനു അവിടുന്ന് പോയി. അതിനിടയിൽ എന്നെ പറ്റി ആരോ മനുവിനോട് പറയുന്നത് ഞാൻ അത്ര വ്യക്തം അല്ലാതെ കേട്ടു

'അവൻ അമ്പലം ടീം ആണ്...'

അമ്പലം ടീം എന്ന് പറഞ്ഞാൽ ശരിക്കും ഉദ്ദേശിച്ചത് ഞങ്ങളുടെ ക്രിക്കറ്റ്‌ ടീമിനെ ആണ്. അല്ല ക്രിക്കറ്റ്‌ ടീമും അതിന്റെ ഒരു ഭാഗം ആണെന്ന് പറയുന്നത് ആകും ശരി. കണ്ണൻ

💬 Comments

View all comments