0%

Chapter Title : എൽ ഡൊറാഡോ 6 [സാത്യകി]

Author : സാത്യകി Read All Parts 83.7K

കൽപ്പിച്ചു ഞാൻ മുറിയിലേക്ക് കയറി

'എന്താ രണ്ട് പേരും കൂടി എന്തോ ഉടായിപ്പ് പ്ലാൻ...?

ഞാൻ കേറിയ പാടെ ചോദിച്ചു

'എന്ത് ഉടായിപ്പ്..? ഒന്നുമില്ല..'

വേദു പറഞ്ഞു. ആ പറച്ചിലിൽ തന്നെ എന്തോ ഉണ്ടെന്ന് എനിക്ക് മനസിലായി. എന്തോ എനിക്ക് മനസിലായെന്ന് ചേച്ചിക്കും മനസിലായി

'നീ വല്ലതും കേട്ടോ ..?

ശിവേച്ചി സംശയത്തോടെ ചോദിച്ചു.

'കേട്ടെങ്കിൽ...?

ഞാൻ കേട്ടു എന്ന രീതിയിൽ സംസാരിച്ചു

'കേട്ടെങ്കിൽ മിണ്ടാതെ ഈ മൂലയ്ക്ക് ഇരി..'

ചേച്ചി പറഞ്ഞു എന്നെ ഒരു മൂലയ്ക്ക് ഇരുത്തി. ഈ വായാടിയോട് അധികം നവാടാൻ കൊള്ളില്ല

'ചേച്ചി എനിക്ക് പേടി ഉണ്ട് ..'

വേദു ഞാൻ ഇരിക്കുന്നത് കാര്യം ആക്കാതെ തുടർന്നു

'നീ ഒന്നും പേടിക്കണ്ട. ഞാൻ പറയുന്നത് പോലെ ചെയ്താൽ മതി..'

ശിവേച്ചി പറഞ്ഞു

'എനിക്ക് ശരിക്കും പേടിയുണ്ട്. എന്തെങ്കിലും പ്രശ്നം ആയാൽ...?

വേദു പേടിയോടെ പറഞ്ഞു

'ഒരു പ്രശ്നവും ഉണ്ടാവില്ല. ഞാനില്ലേ കൂടെ..'

'എന്താണ് പ്രശ്നം ..?

പ്രശ്നം പ്രശ്നം എന്ന് പറയുന്നത് അല്ലാതെ പ്രശ്നം എന്താണെന്ന് ഇവർ പറയുന്നില്ല. സഹികെട്ടു ഞാൻ അത് ചോദിച്ചു

'അപ്പോൾ നീ ഒന്നും കേട്ടിട്ടില്ല ...'

ശിവേച്ചി പറഞ്ഞു

'കേട്ടില്ല. എന്താന്ന് വച്ചാൽ എന്നോട് കൂടി പറ..'

ഞാൻ പറഞ്ഞു

'ഇതീ മുറി വിട്ടു പുറത്ത് പോകുമോ ..?

ശിവേച്ചി എന്നോട് ചോദിച്ചു

'ഞാൻ അങ്ങനെ ചെയ്യുമോ...?

ഞാൻ തിരിച്ചു ചോദിച്ചു

'അങ്ങനെ ആരോടെങ്കിലും നീ ഇത് കത്തിച്ചാൽ ഞാൻ നിന്നേ ഒരു പരുവം ആക്കും. പിന്നെ ഒരു കാര്യം നിന്നോട് പറയില്ല. സൈക്കിളും തരില്ല...'

എന്നെ

💬 Comments

View all comments