Chapter Title : എൽ ഡൊറാഡോ 6 [സാത്യകി]
കൊണ്ട് സത്യം ഇടീക്കാൻ എന്നോണം ചേച്ചി പറഞ്ഞു
'സത്യം ആയും ഞാൻ ആരോടും പറയില്ല. എന്നെ വിശ്വസിക്ക്...'
ഞാൻ പറഞ്ഞു
'ഏഹ് ..? ചേച്ചി ഇവന് സൈക്കിൾ ഓടിക്കാൻ കൊടുക്കുന്നുണ്ടോ...?
വേദു അത്ഭുതത്തോടെ ചോദിച്ചു. കാര്യം കൈ വിട്ടു പോയി എന്ന് ശിവേച്ചിക്ക് മനസിലായി
'ഒരു തവണ കൊടുത്തടി. കുറേ വട്ടം ചോദിച്ചു വന്നപ്പോൾ.....'
ശിവേച്ചി അത് പറഞ്ഞപ്പോ തന്നെ അവളുടെ മുഖം മാറി. ചേച്ചി സൈക്കിൾ ഇവിടെ ആർക്കും കൊടുക്കാറില്ല. വേദുവിന് പോലും. അതിന്റെ കാരണം ചേച്ചി തന്നെ എന്നോട് മുമ്പ് പറഞ്ഞിട്ടുണ്ട്. ഞാൻ സൈക്കിൾ പണി ഒന്നും വരുത്താത്ത കൊണ്ട് എനിക്ക് കുറേ തവണ ആരും അറിയാതെ ചേച്ചി സൈക്കിൾ തന്നിട്ടുണ്ട്..
'എങ്കിൽ നിങ്ങൾ രണ്ട് പേരും കൂടി ആയിക്കോ.. ഞാൻ ഇനി ഒന്നിനും ഇല്ല..'
വേദു പിണങ്ങി എണീറ്റ് പോയി
'എടി പോവല്ലേ.. സോറി..'
ചേച്ചി പറഞ്ഞത് കേൾക്കാത്ത മട്ടിൽ തുള്ളി എണീറ്റ് വേദു പോയി. വേദു സാധാരണ ഇങ്ങനെ വഴക്ക് ഉണ്ടാക്കുന്നത് അല്ല. അതൊക്കെ അവളുടെ ഇരട്ട മീതുവിന്റെ രീതി ആണ്. എന്നാലും ചുരുക്കം ചില അവസരങ്ങളിൽ വേദു വഴക്കാളി ആകും. ശിവേച്ചി അവൾക്ക് കൊടുക്കാത്ത പരിഗണന വേറെ ആർക്കേലും കൊടുക്കുന്നത് അവൾക്ക് ഇഷ്ടം അല്ല. എന്റെ കാര്യത്തിൽ ഇതിപ്പോ കുറച്ചായി. മുമ്പ് തലയിൽ തേക്കാൻ എണ്ണ ഇപ്പൊ സൈക്കിളും..
'അവൾ പിണങ്ങിയോ..?
ഞാൻ ചോദിച്ചു
'ആ.. കുഴപ്പമില്ല. ഒരു ദിവസം മിണ്ടാതെ ഇരുന്നിട്ട് പിന്നെ ഇങ്ങ് പോരും..'
ചേച്ചി അവളെ ശരിക്കും അറിയുന്നത് പോലെ പറഞ്ഞു
'സൈക്കിളിന്റെ കാര്യം ആരോടും
💬 Comments
View all comments