Chapter Title : എൽ ഡൊറാഡോ 6 [സാത്യകി]
പറയുമോന്ന പേടി ഉണ്ടെങ്കിലും കാര്യം നടക്കാൻ വേണ്ടി അലൻ വീണ്ടും അവളുടെ പുറകെ നടന്നു. എനിക്ക് ഒറ്റ ദിവസം കൊണ്ട് വളഞ്ഞവൾ പക്ഷെ അലനോട് ദയവ് കാട്ടിയില്ല. മൂന്നാം വട്ടവും അവൾ അവനെ ഇഷ്ടം അല്ലെന്ന് പറഞ്ഞു കഴിഞ്ഞു. തന്റെ പല്ല് അല്പം പൊങ്ങിയത് കൊണ്ടാവും പെണ്ണുങ്ങൾക്ക് തന്നെ ഇഷ്ടം ആകാത്തത് എന്ന് അലന് തോന്നി തുടങ്ങി. അത് കൊണ്ട് പല്ലിൽ കമ്പി ഇടാൻ പറഞ്ഞു അവൻ വീട്ടിൽ നിർബന്ധം പിടിക്കാൻ തുടങ്ങി
പൈപ്പിന് ചുവട്ടിൽ വച്ചു ഹ്യുമാനിറ്റീസ്കാരായുള്ള അടി കഴിഞ്ഞു സ്കൂളിൽ ആളുകൾ എന്നെ തിരിച്ചറിയാൻ തുടങ്ങി. ഞങ്ങളുടെ ക്ലാസ്സിലെ ആമ്പിള്ളേർ ഒന്നും അങ്ങനെ അടി ഉണ്ടാക്കാൻ പോകുന്ന കൂട്ടത്തിൽ അല്ലായിരുന്നു. അത് കൊണ്ട് ക്ലാസ്സിൽ ഒരു ചെറിയ റൗഡി ഇമേജ് എനിക്ക് കിട്ടി. ടീച്ചർമാർ ഒന്നും അടിയുടെ കാര്യം അറിയാത്തത് കൊണ്ട് അതെനിക്ക് പ്രശ്നം അല്ലായിരുന്നു. ക്ലാസ്സിൽ വലിയ അലമ്പ് ഇല്ലാത്തതും പരീക്ഷക്ക് അത്യാവശ്യം മാർക്ക് ഉള്ളത് കൊണ്ടും അവരുടെ ഒക്കെ കണ്ണിൽ ഞാൻ നല്ല കുട്ടി ആയിരുന്നു. മീനു ടീച്ചറുടെ കണ്ണിൽ ഒഴിച്ച്. അവർ മിക്ക ദിവസവും എന്നെ എന്തെങ്കിലും പറഞ്ഞു പൊക്കും. ചിലപ്പോൾ നല്ല അടിയും കിട്ടും. ഇത് സ്‌ഥിരം ആയപ്പോൾ എനിക്ക് അവരോടും അവർ പഠിപ്പിക്കുന്ന വിഷയത്തോടും വെറുപ്പ് ആയി. ഞാൻ കെമിസ്ട്രിയിൽ ഉഴപ്പാൻ തുടങ്ങി. അതിനൊപ്പം മീനു ടീച്ചറിന്റെ ചീത്തവിളിയും കൂടി വന്നു
സ്കൂളിൽ ഞാൻ കുറച്ചു കൂടി ഫേമസ് ആയത് ക്രിക്കറ്റ് കളിയിലെ എന്റെ കഴിവ് കൊണ്ട് കൂടി ആണെന്ന് പറയാം. ഞാൻ നന്നായി ബോൾ ചെയ്യുമായിരുന്നു.
💬 Comments
View all comments