Chapter Title : എൽ ഡൊറാഡോ 6 [സാത്യകി]
വെള്ളിയാഴ്ച വൈകുന്നേരം ക്ലാസുകൾ തമ്മിൽ ഉള്ള ക്രിക്കറ്റ് കളിയിൽ ഞങ്ങളുടെ ക്ലാസ്സിൽ നിന്ന് ഞാൻ ആയി മെയിൻ. ആ കളി കൊണ്ട് തന്നെ ഞങ്ങളുടെ ക്ലാസ്സിന് വെളിയിൽ ഒരു സൗഹൃദവലയം ഉണ്ടാക്കാനും എനിക്ക് പറ്റി. അയ്യപ്പനും ടീമും ഒക്കെ ആയി അത്ര വലുതല്ലെങ്കിലും ഒരു അടുപ്പം അതിലൂടെ എനിക്ക് കിട്ടി. പതിയെ ഞങ്ങളുടെ ക്ലാസ്സിന്റെ അനൗദ്യോഗിക നേതാവ് ആയി ഞാൻ മാറി. ഓരോ ക്ലാസ്സും ഓരോ ആളിന്റെ പേരിൽ ആയിരിക്കും മിക്കവാറും അറിയപ്പെടുന്നത്. ഒന്നാം വർഷ ഹ്യുമാനിറ്റിസ് എന്ന് പറയുന്നതിനു പകരം അയ്യപ്പന്റെ ക്ലാസ്സ് എന്ന് പറയുന്നത് പോലെ ഞങ്ങളുടെ സയൻസ് ബാച്ച് നന്ദുവിന്റെ ക്ലാസ്സ് എന്ന് അറിയപ്പെടാൻ തുടങ്ങി. വെറും നന്ദുവിന്റെ അല്ല "ഇടങ്കയ്യൻ നന്ദുവിന്റെ ക്ലാസ്സ് " എന്ന്
ഞാൻ ബാറ്റും ബോളും ചെയ്യുന്നത് ഇടത് കൈ കൊണ്ടായിരുന്നു. സഹീർ ഖാൻ ആയിരുന്നു എന്റെ ഇഷ്ട താരം. ഇടം കയ്യോടുള്ള എന്റെ ഇഷ്ടം അങ്ങേരിൽ നിന്നാണ് തുടങ്ങിയത്. സ്കൂളിൽ വേറെയും നന്ദുവും അനന്ദുവും ഒക്കെ ഉള്ളത് കൊണ്ട് ഇടങ്കയ്യൻ നന്ദു എന്ന് എന്നെ എടുത്തു വിളിക്കാൻ തുടങ്ങി. അതൊരു തരത്തിൽ അനുഗ്രഹമായി. അഫ്രിയ ടീച്ചർ വഴി എനിക്ക് കിട്ടിയ ഞണ്ട് എന്ന ഇരട്ടപ്പേര് ഇടങ്കയ്യൻ എന്ന പേര് മായ്ച്ചു കളഞ്ഞു.
പഠിക്കാൻ മിടുക്കൻ, ക്രിക്കറ്റ് കളിക്കാൻ മിടുക്കൻ, തല്ല് ഉണ്ടാക്കി എടുത്ത ഇമേജ്. ഇതൊക്കെ ആയപ്പോൾ ഞാൻ സ്കൂളിൽ കുറച്ചു ഒന്ന് ഫേമസ് ആയി. മുമ്പോന്നും നോക്കിയിട്ട് മൈൻഡ് ആക്കാതെ ഇരുന്ന പല പൂറികളും ഇപ്പൊ നമ്മൾ നോക്കിയാൽ തിരിച്ചു നോക്കുന്നുണ്ട് എന്ന് എനിക്ക്
💬 Comments
View all comments