0%

Chapter Title : എൽ ഡൊറാഡോ 6 [സാത്യകി]

Author : സാത്യകി Read All Parts 83.8K

എന്ന് ശിവ എന്നെ അറിയിച്ചു. ഇടയ്ക്ക് ഇടയ്ക്ക് ഞങ്ങൾ ഒറ്റയ്ക്ക് ഇരുന്നു പ്ലാൻ വീണ്ടും വീണ്ടും ചർച്ച ചെയ്തു. പിടിക്കപ്പെടാതെ ഇരിക്കാൻ ഉള്ള എല്ലാ പഴുതും ഞങ്ങൾ അടച്ചു. ഇത്രയും സാവകാശം കിട്ടിയത് കൊണ്ട് നയന ചേച്ചിയുടെ ചര്യകൾ പഠിക്കാൻ എനിക്ക് സമയം കിട്ടി. മിക്ക ദിവസവും ഞാൻ വൈകുന്നേരം അമ്പലത്തിൽ പോകുന്നത് പതിവ് ആക്കി. എന്നിട്ട് അതെല്ലാം വന്നു ശിവയോട് പറഞ്ഞു കൊണ്ടിരുന്നു.. ഇപ്പൊ പ്ലാൻ ഞാനും ശിവയും മാത്രം. വേദു പിണക്കം മാറി വന്നെങ്കിലും പേടി ഉള്ളത് കൊണ്ട് അവളെ ചേച്ചി ഒഴിവാക്കി..

വേദുവിന്റെ ആ പേടി എനിക്ക് സമ്മാനിച്ചത് പിച്ചിക്കാവിൽ ഞാൻ ഏറ്റവും ആഗ്രഹിക്കുന്ന ഒന്നാണ്. ശിവദ ചേച്ചിയുടെ സൗഹൃദം. ചേച്ചി അവിടെ ഏറ്റവും അടുപ്പം ഉള്ളത് വേദുവിനോട് ആണ്. അവരാണ് ഒരുമിച്ച് മിക്കപ്പോഴും. ഇരട്ടകളിലെ മറ്റവൾ മീതു ജാനു ചേച്ചിയുടെ കൂട്ടാളിയും. ഇങ്ങനെ ആയിരുന്നു മുമ്പെല്ലാം. കല്യാണം ജാനു ചേച്ചിയുടെ കൂട്ടാളിയെ മാറ്റിയെങ്കിൽ വേദുവിന്റെ പേടി മുതലെടുത്തു ഞാൻ അവിടെ കയറി കൂടി

ശിവക്ക് എന്നോട് മുന്നേ തന്നെ ഒരു അടുപ്പം ഉണ്ടായിരുന്നു. പൊതുവെ ഒരു പാവത്താൻ ലുക്ക്‌ ഉള്ളത് കൊണ്ടും എനിക്ക് അച്ഛനും അമ്മയും ഇല്ലാത്തത് കൊണ്ടുമൊക്കെ ആയിരുന്നു ആദ്യം ചേച്ചി എന്നോട് കൂടുതൽ അടുപ്പം കാണിച്ചത്. പിന്നെ ഇവിടെ ചേച്ചിക്ക് തരത്തിന് നിൽക്കാൻ ഉള്ള ആരുമില്ല എന്ന ടൈമിൽ ആണ് ഒരു ആൺ തരിയായി ഞാൻ ഇവിടേക്ക് വരുന്നത്. ചേച്ചിയുടെ കൂടെ എന്ത് കുരുത്തക്കേടിനും പേടിയില്ലാതെ ഞാൻ നിൽക്കും എന്ന് ചേച്ചിക്ക് തോന്നി തുടങ്ങിയത് നയന ചേച്ചിക്ക് പണി

💬 Comments

View all comments