0%

Chapter Title : എൽ ഡൊറാഡോ 6 [സാത്യകി]

Author : സാത്യകി Read All Parts 84K

വെട്ടം അടിച്ചു മുന്നേ നടന്നു. ശിവേച്ചി എന്റെ പിറകെയും..

'വേഗം നടക്കെടി.. അത്താഴ പൂജ കഴിഞ്ഞാൽ പിന്നെ ഒന്നും നടക്കില്ല..'

ഞാൻ ചേച്ചിയെ എടി എന്ന് വിളിച്ചു അതിനിടക്ക്. ഈ സാഹചര്യം ആയത് കൊണ്ട് ചേച്ചിക്ക് എന്നെ പിണക്കാൻ പറ്റില്ലല്ലോ. പന്തയം വച്ചു ജയിച്ച കഥ എനിക്ക് പറയാനും ഉണ്ട്..

'ടാ ടാ...'

ശിവേച്ചി എന്റെ അടുത്തേക്ക് വന്നു ചെവിയിൽ നുള്ളാൻ നോക്കി. പന്തയം ചേച്ചി മറന്നു എന്ന് തോന്നുന്നു

'എനിക്ക് ഇഷ്ടം ഉള്ളത് വിളിക്കാമല്ലോ. അങ്ങനെ അല്ലേ പന്തയം...?

ഞാൻ ചോദിച്ചു

അവിടെ നിന്നും മറുപടി ഒന്നും വന്നില്ല.

'എന്താടി ഒന്നും മിണ്ടാത്തത്..?

ഞാൻ പിന്നേയും ചൊറിഞ്ഞു

'മിണ്ടാതെ നടക്ക്..'

ചേച്ചി ഈർഷ്യയോടെ പറഞ്ഞു

'ഇഷ്ടപ്പെടുന്നില്ല അല്ലേ..? അപ്പോൾ എന്നെ ഇല്ലാത്ത പേര് വിളിക്കുന്നതോ..?

ഞാൻ ചോദിച്ചു

'ഞാൻ എപ്പോളാ നിന്നേ ആ പേര് വിളിച്ചത്. ഗോപു അല്ലേ വിളിക്കുന്നത്..?

ചേച്ചി ചോദിച്ചു

'ചേച്ചിയും ഇടയ്ക്ക് വിളിക്കാറില്ലേ..?

ഇത്തവണ എന്റെ വായിൽ അറിയാതെ ചേച്ചി എന്ന് വീണു

'ഞാൻ തമാശക്ക് വിളിച്ചതല്ലേ അതൊക്കെ. നിനക്ക് അതൊന്നും ഇഷ്ടപ്പെടുന്നില്ല എന്നാരുന്നേൽ ഞാൻ അങ്ങനെ വിളിക്കില്ലായിരുന്നു..'

ചേച്ചി പറഞ്ഞു

'പിണങ്ങിയോ..?

ഞാൻ ചോദിച്ചു

'ഇല്ല..'

ശിവ പറഞ്ഞു

'അപ്പോൾ ഞാൻ ഇനി എടി എന്ന് വിളിച്ചാൽ പിണങ്ങുമോ...?

'നീ വിളിച്ചോ. എന്നിട്ട് എല്ലാവരും ചോദിക്കുമ്പോ എന്നെ തോൽപിച്ച കാര്യം കൂടി പറയാമല്ലോ...'

ശിവേച്ചി ശോകം അടിക്കുന്നത് പോലെ എനിക്ക് തോന്നി. ഇരുട്ടിൽ ആയത് കൊണ്ട് മുഖം കാണാൻ വയ്യ. ഞാൻ ടോർച്ചു മോന്തക്ക് അടിച്ചപ്പോ ചേച്ചി കൈ കൊണ്ട്

💬 Comments

View all comments