Chapter Title : എൽ ഡൊറാഡോ 6 [സാത്യകി]
അത് തട്ടി മുന്നോട്ട് ആക്കി
'ഞാൻ ആരുടെയും മുന്നിൽ വച്ചു എടി എന്ന് വിളിക്കില്ല. അത് പോരേ...?
ഞാൻ ചോദിച്ചു
'നീ നിനക്ക് ഇഷ്ടം ഉള്ളപ്പോൾ വിളിച്ചോ..'
ചേച്ചി വലിയ താല്പര്യം ഇല്ലാത്ത പോലെ പറഞ്ഞു. തോറ്റു നിൽക്കുന്ന കാര്യം ചേച്ചിക്ക് അത്ര ഇഷ്ടം അല്ല
'ഇല്ല. ആരും ഇല്ലാത്തപ്പോളെ വിളിക്കൂ. അതും ചേച്ചിക്ക് ഇഷ്ടം അല്ലെങ്കിൽ അപ്പോളും വിളിക്കില്ല. എല്ലാരും ഉള്ളപ്പോൾ എന്നാ ഞാൻ പാറു എന്ന് വിളിക്കും..'
ഞാൻ പറഞ്ഞു. പാറു ചേച്ചിയുടെ വീട്ടിൽ വിളിക്കുന്ന പേരാണ്. അച്ഛനും മുത്തശ്ശിയും മാത്രമേ അത് വിളിച്ചു ഞാൻ കേട്ടിട്ടുള്ളു. പിന്നെ അനിൽ മാമനും വിളിക്കുമെന്ന് തോന്നുന്നു
'അതിലും ഭേദം എടി എന്ന് വിളിക്കുന്നതാ..'
ചേച്ചി പുച്ഛത്തോടെ പറഞ്ഞു. പാറു എന്ന പേര് ചേച്ചിക്ക് ഇഷ്ടം അല്ലെന്ന് തോന്നുന്നു
'എന്നാൽ ഇനി അതേ വിളിക്കൂ.. പാറുക്കുട്ടി മുന്നോട്ടു കയറി നടന്നെ...'
ഞാൻ കളിയാക്കി
'ഒറ്റ ചവിട്ടിനു തോട്ടിൽ ഇടും. മുന്നോട്ടു നോക്കി നടക്കെട വായിനോക്കി..'
ചേച്ചി എന്റെ ചന്തിയിൽ പതിയെ ഒരു ചവിട്ട് നൽകി കൊണ്ട് പറഞ്ഞു. ഹോ ദേവത എന്നെ ചവിട്ടി. എനിക്ക് ഇന്ന് സന്തോഷിക്കാൻ അത് ധാരാളം ആയിരുന്നു. ചേച്ചി അപ്പോളേക്കും പഴയ പോലെ ജോളി ആയി. കണ്ടം ആയി അമ്പലത്തിലേക്ക് തിരിയുന്ന വരമ്പ് എത്തിയപ്പോൾ അവിടെ നിൽക്കുന്ന ഓലപ്പുര ചൂണ്ടി ഞാൻ ചേച്ചിയെ കാണിച്ചു. എന്നിട്ട് കയ്യിൽ ഇരിക്കുന്ന കവർ ഞാൻ ചേച്ചിയുടെ കയ്യിൽ കൊടുത്തു.
എന്റെ കയ്യിൽ നിന്ന് കവർ വാങ്ങി ചേച്ചി അകത്തേക്ക് പോയി. ഒരു വെള്ള പട്ടു പാവാടയും
💬 Comments
View all comments