Chapter Title : എൽ ഡൊറാഡോ 6 [സാത്യകി]
എന്ന് ചിന്തിച്ചു രണ്ടും കല്പ്പിച്ചു ഞാൻ പറഞ്ഞു
'ബ്ലൗസ് നേരെയാക്ക്..'
അവിടേക്ക് ടോർച് അടിച്ചു കാണിച്ചു ഞാൻ പറഞ്ഞു
'ഓ..'
അത് മനസിലാക്കി ചേച്ചി ബ്ലൗസ് അഡ്ജസ്റ്റ് ആക്കി. അപ്പോളേക്ക് ഞാൻ ടോർച്ചു മാറ്റി.
'നേരെയായോ..?
ചേച്ചി ചോദിച്ചു
ഞാൻ ടോർച് പിന്നെയും തോളിലേക്ക് അടിച്ചു. ഇപ്പൊ ഓക്കേ ആയിട്ടുണ്ട്. ഞാൻ ബ്രാ വള്ളി കണ്ടെന്നു പറഞ്ഞപ്പോ ചേച്ചിയുടെ പ്രതികരണം എങ്ങനെ ആയിരിക്കും എന്നറിയാൻ എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ ആ മുഖത്ത് പ്രത്യേകിച്ച് ഭാവവ്യത്യാസം ഒന്നും ഉണ്ടായിരുന്നില്ല. ഒരു നാണമോ ടെൻഷനോ ഒന്നും തന്നെ.. അങ്ങനെ തോന്നാതെ ഇരിക്കാൻ ഉള്ള ഒരു ബന്ധം ആണ് ചേച്ചിക്ക് എന്നോട് ഉള്ളതെന്ന് എനിക്ക് തോന്നി. ആ നിമിഷം ചെറിയൊരു നിരാശ എനിക്ക് തോന്നി
ചേച്ചി റെഡി ആയി കഴിഞ്ഞു വരമ്പ് വഴി ഞങ്ങൾ അമ്പലത്തിലേക്ക് നടന്നു. ഗായത്രി ചേച്ചി മറിഞ്ഞു വീണ ചെറിയ പാലം കടന്നു ഞങ്ങൾ രണ്ടും അമ്പലത്തിനു മുന്നിൽ എത്തി. ദീപാരാധന കഴിഞ്ഞു ആളുകൾ അധികവും തിരിച്ചു പോകുന്ന സമയം ആയിരുന്നു. ഞങ്ങൾ കുറച്ചു നേരം കൂടി മറഞ്ഞു നിന്നു. ആളുകൾ പോയി കഴിഞ്ഞു ഞങ്ങൾ മെല്ലെ അമ്പലക്കുളത്തിന്റെ അരികിലേക്ക് പോയി
അമ്പലക്കുളം മൂന്നായി കൽ ഭിത്തി കൊണ്ട് വെട്ടിതിരിച്ചത് ആണ്. ആദ്യത്തെ രണ്ടെണ്ണം പുരുഷന്മാർക്കും സ്ത്രീകൾക്കും. മൂന്നാമത്തെ അമ്പലത്തിലെ ആളുകൾ മാത്രം ഉപയോഗിക്കുന്നത്. അവിടെ ആണ് പൊതുവെ തിരുമേനിമാർ കുളിക്കുന്നതും വിളക്കും പാത്രവും ഒക്കെ കഴുകുന്നതും. നയന ചേച്ചിയുടെ അച്ഛനാണ് അമ്പലത്തിലെ കഴകം എന്നത് കൊണ്ട് അച്ഛനെ സഹായിക്കാൻ വൈകുന്നേരം ചേച്ചി അമ്പലത്തിൽ വരാറുണ്ട്.
💬 Comments
View all comments