0%

Chapter Title : എൽ ഡൊറാഡോ 6 [സാത്യകി]

Author : സാത്യകി Read All Parts 84K

ദീപാരാധന കഴിഞ്ഞു കുറച്ചു വിളക്കുകൾ മെഴക്കാൻ ആയിട്ട് ചേച്ചി കുളത്തിൽ വരാറുണ്ട്. ഇതൊക്കെ ഞാൻ നിരീക്ഷിച്ചു കണ്ടു പിടിച്ച കാര്യം ആണ്

ഞങ്ങൾക്ക് നയന ചേച്ചിയെ പേടിപ്പിക്കാൻ ഏറ്റവും ബെസ്റ്റ് സ്‌ഥലം ഈ കുളം ആയിരുന്നു. ഈ സമയത്തു ഇവിടെ ആരും ഉണ്ടാവില്ല. ഞാനും ശിവ ചേച്ചിയും നടുക്കത്തെ കുളക്കടവിൽ പതുങ്ങി നിന്നു. ഞാൻ കവറിൽ നിന്ന് ബാക്കി സാധനങ്ങൾ കൂടി ചേച്ചിയുടെ കയ്യിൽ കൊടുത്തു. ഒരു മുഖംമൂടി ആയിരുന്നു അത്. ഞങ്ങളെ തിരിച്ചറിയരുതല്ലോ. അതും ഒരു ഭൂതത്തിന്റെ മുഖംമൂടി..

പ്ലാൻ അനുസരിച്ചു ചേച്ചിയെ അവിടെ നിർത്തി ഞാൻ അമ്പലത്തിന്റെ മതിലിനു പിന്നിൽ ചെന്നു നിന്നു. നയന ചേച്ചി വരുന്നുണ്ടോ എന്ന് നോക്കണം. കൂട്ടത്തിൽ മൂന്നാല് കല്ലുകളും എടുത്തു കയ്യിൽ പിടിച്ചു. അത് കൊണ്ടും ആവശ്യം ഉണ്ട്. കുറച്ചു നേരം കഴിഞ്ഞപ്പോ നേരിയ വെളിച്ചത്തിൽ ആരോ മതിലിനു അരികിലേക്ക് വരുന്നത് ഞാൻ കണ്ടു. നയന ചേച്ചി തന്നെ. കയ്യിൽ രണ്ട് മൂന്ന് വിളക്കുകളും ഉണ്ട്. കടവിൽ കൊണ്ട് വന്നു വിളക്ക് കഴുകാനാണ്.. എല്ലാം വിചാരിച്ചത് പോലെ നടക്കുന്നുണ്ട്..

ഞാൻ വേഗം അമ്പലക്കുളത്തിലേക്ക് ഓടി. എന്നിട്ട് നടുവിൽ ശിവേച്ചി നിൽക്കുന്ന പുരയിലേക്ക് കയറി

'അവൾ വരുന്നുണ്ടോ...?

ചേച്ചി ചോദിച്ചു

'ഉണ്ട്. വരുന്നുണ്ട്. ഇറങ്ങിക്കോ..'

ഞാൻ പറഞ്ഞു

ശിവ ചേച്ചി മെല്ലെ വെള്ളം അനക്കാതെ കുളത്തിലേക്ക് ഇറങ്ങി. എന്നിട്ട് പതിയെ നയന ചേച്ചി വരാൻ പോകുന്ന കടവിലേക്ക് നീങ്ങി. നയന ചേച്ചി വരുന്ന ശബ്ദം ഞങ്ങൾക്ക് ഇപ്പൊ കേൾക്കാം. എന്നെ കണ്ണ് കാണിച്ചിട്ട് ശിവ ചേച്ചി പതിയെ വെള്ളത്തിലേക്ക് മുങ്ങി..

💬 Comments

View all comments