0%

Chapter Title : എൽ ഡൊറാഡോ 6 [സാത്യകി]

Author : സാത്യകി Read All Parts 84K

തന്നെ അയാൾ പറഞ്ഞു.. അത് കേട്ടപ്പോൾ എനിക്ക് അയാളോട് എന്തോ ഒരു ബഹുമാനം തോന്നി. അവിടെ ഇത്രയും വലിയ ഒരു പ്രശ്നം ഉണ്ടായിട്ടും അതിലൊന്നും കടിച്ചു തൂങ്ങാതെ അയാൾ അയാളുടെ അറിവ് കൊണ്ട് മറുപടി കൊടുത്തു. അതും അവിടെ യാതൊരു പ്രശ്നവും ഇല്ലെന്ന് മനസിലാക്കിയ അയാൾക്ക് ചേച്ചി കണ്ടത് ഒരു മനുഷ്യനെ ആണെന്നും മനസിലായിട്ടുണ്ടാകും. ആളുകൾ പണിക്കരെ പൊക്കി പറയുന്നതിലും കുറച്ചൊക്കെ കാര്യം ഉണ്ടെന്ന് എനിക്ക് തോന്നി

പണിക്കർ അങ്ങനെ പറഞ്ഞെങ്കിലും നയന ചേച്ചിയുടെ അച്ഛൻ അച്യുതൻ വാര്യർക്ക് മനസമാധാനം കിട്ടിയിരുന്നില്ല. അയാൾ എങ്ങനെയോ നയന ചേച്ചിയിൽ നിന്ന് മുത്തപ്പന്റെ കാര്യം ചോദിച്ചു അറിഞ്ഞു. ഈശ്വരകോപം വരുത്തുന്ന എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്ന് കൂടെ കൂടെ ചോദിച്ചു കൊണ്ടിരുന്നപ്പോൾ മുത്തപ്പന്റെ കാര്യം പറഞ്ഞപ്പോ ശിവദ ചേച്ചിയെ കളിയാക്കി ചിരിച്ചത് നയന ചേച്ചി അച്ഛന് പറഞ്ഞു കൊടുത്തു. നയന ചേച്ചിയുടെ പനി കുറഞ്ഞ ഒരു ദിവസം സന്ധ്യക്ക്‌ തൊട്ട് മുമ്പ് അച്ഛനും മകളും പിച്ചിക്കാവിലേക്ക് വന്നു..

'നയന ചേച്ചിയും അച്ഛനും..'

വേദുവിന്റെ വീട്ടിൽ ഇരുന്നു ഏണിയും പാമ്പും കളിക്കുക ആയിരുന്നു ഞാനും ശിവേച്ചിയും വേദുവും. കൂടെ മീതുവും ഉണ്ട്. ജാനു ചേച്ചി പോയതോടെ ഏക കൂട്ട് പോയ മീതുവിന് ഞങ്ങളുടെ കൂടെ കൂട്ട് കൂടുക അല്ലാതെ വേറെ വഴി ഇല്ലായിരുന്നു. ഇടയ്ക്ക് ഒക്കെ ഞങ്ങളുടെ കൂടെ അവൾ കളിക്കാൻ വരും. മിക്കപ്പോഴും മീതു കളി നിർത്തി പോകുന്നത് ശിവ ആയി വഴക്കിട്ടു ആകും.. ഞങ്ങൾ കളിച്ചോണ്ട് ഇരിക്കുമ്പോ ആയിരുന്നു നയന ചേച്ചിയും അച്ഛനും അവിടേക്ക് വരുന്നത്. മീതു ആണ് അത്

💬 Comments

View all comments