Chapter Title : എൽ ഡൊറാഡോ 6 [സാത്യകി]
ആദ്യം കണ്ടത്
'പണി പാളി മോളെ...'
ഞാൻ ശിവേച്ചിയുടെ കയ്യിൽ നുള്ളി അവർ രണ്ടും കേൾക്കാതെ പറഞ്ഞു.
'നമ്മളെ ആരും കണ്ടിട്ടില്ലല്ലോ. നമ്മൾ അല്ലെന്ന് തന്നെ പറയണം..'
ശിവേച്ചി സ്വകാര്യം പോലെ എന്നോട് പറഞ്ഞു. മുഖത്ത് പക്ഷെ പരിഭ്രമം ഉണ്ട്
'ചേച്ചി പറഞ്ഞു നിന്നോ. ഞാൻ നാട് വിടുവാ..'
ഞാൻ പറഞ്ഞു
'നീ പേടിക്കാതെ നില്ല്..'
മുഖത്തുള്ള പരിഭ്രമം മാറ്റാൻ ഒരു ശ്രമം നടത്തി കൊണ്ട് ശിവേച്ചി പറഞ്ഞു
എങ്ങനെയോ അവർ അത് കണ്ടു പിടിച്ചിരിക്കുന്നു. ഞങ്ങൾ ആണ് മകളെ പേടിപ്പിച്ചത് എന്ന് മനസിലാക്കിയ വാര്യർ മകളെയും കൂട്ടി അത് ചോദിക്കാൻ പാലയ്ക്കൽ വന്നതാണ്. എന്നാലും എങ്ങനെ അത് കണ്ടു പിടിച്ചു. ഞങ്ങളെ ഞങ്ങൾ അറിയാതെ ആരെങ്കിലും കണ്ടോ..? അതോ പണിക്കർ മഷി ഇട്ടു നോക്കിയപ്പോ ഞങ്ങളുടെ മുഖം അതിൽ തെളിഞ്ഞു വന്നോ..? എന്തായാലും ഞങ്ങൾ രണ്ടും പെട്ടു.. ആകെ അങ്കലാപ്പിൽ ഞങ്ങൾ രണ്ട് പേരും അവിടെ നിന്നു. വാര്യരും നയനയും പാലയ്ക്കലേക്ക് കയറി ചെല്ലുന്നത് നോക്കി ഞങ്ങൾ മായ ചിറ്റയുടെ വീട്ടിൽ നിന്നു
പക്ഷെ അത് ഉണ്ടായില്ല. അവർ പാലയ്ക്കൽ കയറിയില്ല. നേരെ മുന്നോട്ടു നടന്നു. ഇവർ ഇത് എങ്ങോട്ടാ..? എനിക്ക് മനസിലായില്ല. ഇനി എന്റെ വീട്ടിലോട്ട് ആണോ..? ചിലപ്പോൾ എന്നെ മാത്രമേ കണ്ടു കാണുള്ളൂ. ശിവേച്ചി രക്ഷപ്പെട്ടു. പക്ഷെ ഞാൻ പെട്ടു.. അവർ എന്റെ വീട്ടിൽ കയറി അമ്മയുടെ അടുത്ത് എന്നെ പറ്റി പുലഭ്യം പറയുന്നത് ഇപ്പൊ സംഭവിക്കുമെന്ന മട്ടിൽ ഞാൻ നിന്നു..
പക്ഷെ വാര്യർ എന്റെ വീടും കടന്നു രേഷ്മയുടെ വീടും കടന്നു
💬 Comments
View all comments