0%

Chapter Title : എൽ ഡൊറാഡോ 6 [സാത്യകി]

Author : സാത്യകി Read All Parts 84K

ഗോപിക ചേച്ചിയുടെ വീടും കടന്നു മുന്നോട്ടു പോയി. ഇനി ഇവിടെ ആരുടെ വീട്..? അപ്പോളാണ് എനിക്ക് മനസിലായത്. അവർ ആരുടെയും വീട്ടിൽ വന്നതല്ല. അവർ കാവിൽ വന്നതാണ്. കാവിലെ മുത്തപ്പനേ കളിയാക്കിയതിന് പ്രായശ്ചിത്തം ആയിട്ട് തിരി വയ്ക്കാനും മാപ്പ് എഴുതി നാണയം വയ്ക്കാനും മകളുമായി വന്നതാണ് പുള്ളിക്കാരൻ. ഞങ്ങൾ രണ്ടും അത് ഞങ്ങളെ പിടിക്കാൻ വന്നതാണ് എന്ന് കരുതി വെറുതെ കുറച്ചു ഭയന്നു..

ഞങ്ങൾക്ക് രണ്ട് പേർക്കും ശ്വാസം നേരെ വീണു. കാവിൽ വന്നു തിരി തെളിച്ചു മാപ്പും എഴുതി വച്ചിട്ട് നയന ചേച്ചി തിരിച്ചു വന്നു. തിരികെ പോകുന്ന വഴിയിൽ ശിവ ചേച്ചി കൂട്ടുകാരിയോട് വിശേഷം തിരക്കാൻ എന്ന പോലെ കയറി ചോദിച്ചു

'എങ്ങനെയുണ്ട് പനി...?

എങ്ങനെയുണ്ട് ഞങ്ങളുടെ പണി എന്നാണ് ശരിക്കും ചോദിക്കേണ്ടത്. പക്ഷെ ശിവേച്ചി ഇങ്ങനെ ചോദിച്ചുള്ളൂ

'കു.. കുറവുണ്ട്..?

മുഖത്ത് നോക്കാതെ സ്വല്പം നാണക്കേടോടെ നയന ചേച്ചി പറഞ്ഞു. എന്നിട്ട് കടന്നു പോയി

മുത്തപ്പനെ കളിയാക്കിയ അവളെ കൊണ്ട് തന്നെ അവിടെ തിരി കത്തിപ്പിച്ചത് കാണാൻ പറ്റിയ സന്തോഷത്തിൽ ആയിരുന്നു ശിവ ചേച്ചി. അതിന് കാരണക്കാരൻ കൂടിയായ എന്റെ കവിൾ ചേച്ചി സ്നേഹം കൊണ്ട് പിടിച്ചു വലിച്ചു. പിറ്റേന്ന് കോളേജിൽ നിന്ന് വന്നപ്പോൾ എനിക്ക് മാത്രമായ് കുറേ പലഹാരങ്ങളും ചേച്ചി കൊണ്ട് വന്നു. എന്നിട്ട് ഞങ്ങൾ രണ്ടും അത് കടവിൽ കൊണ്ട് പോയി ഒറ്റയ്ക്ക് കഴിച്ചു. ശിവ ചേച്ചി അപ്പോളും നയന ചേച്ചിയുടെ കഥ പറഞ്ഞുള്ള ചിരി നിർത്തിയിരുന്നില്ല...

ഇവിടെ ഞാൻ ശിവേച്ചി ആയി കമ്പനി ആയത് പോലെ സ്കൂളിൽ എന്റെ

💬 Comments

View all comments