Chapter Title : എൽ ഡൊറാഡോ 6 [സാത്യകി]
കണ്ടിട്ടുണ്ട്. നീ സിഡി ഇട്ടു കണ്ടിട്ടില്ല ഞാൻ സിഡി ഇട്ടു കണ്ടിട്ടുണ്ട്.. ഇത് കൊള്ളാമല്ലോ..'
അലൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
അവന്റെ വീട്ടിൽ ആരും ഇല്ലാത്തപ്പോൾ ഒരു തവണ സിഡി ഇട്ടു കാണിക്കാം എന്ന് അവന് എനിക്ക് ഉറപ്പ് തന്നു. പകരം അവന് നേരിട്ട് എവിടേന്നേലും കാണിച്ചു കൊടുക്കണം എന്നാണ് അവൻ പറഞ്ഞത്. അത് എന്നെ കൊണ്ട് നടക്കുന്ന കാര്യം ആയിരുന്നില്ല. പല പെൺകുട്ടികളെയും ഞാൻ അവന് വേണ്ടി മുട്ടി നോക്കിയെങ്കിലും ഒന്നും വീണില്ല. എല്ലാവരും ആദ്യം താല്പര്യം കാണിക്കും പിന്നെ അവനാണ് എന്നറിയുമ്പോൾ മൈൻഡ് ആക്കില്ല.
ഇവന് പെണ്ണ് വളച്ചു കൊടുത്തിട്ട് സിഡി ഇട്ടു കാണാമെന്ന ആഗ്രഹം നടക്കില്ല എന്നെനിക്ക് തോന്നി. അത് കൊണ്ട് സ്വന്തം ആയി അത് നടത്തി എടുക്കാൻ ഞാൻ ചിന്തിച്ചു. ഞങ്ങളുടെ കവലയിലെ കാസറ്റ് കടയിൽ ഈ സിഡി ഉണ്ടാകും എന്നാണ് തോന്നുന്നത്. ശ്യാമോ ശരത്തോ ഇതിനെ കുറിച്ച് ഒരിക്കൽ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. പക്ഷെ ഞാൻ കുട്ടി ആയത് കൊണ്ട് അവിടെ നിന്ന് കിട്ടുമെന്ന് ഉറപ്പില്ല. ശ്യാമിനെ കൊണ്ട് തന്നെ അവിടെ നിന്ന് ഒരെണ്ണം ഒപ്പിച്ചാലോ. പക്ഷെ എവിടെ ഇട്ടു കാണും..? ഡിവിഡി പ്ലേയർ ഉള്ളത് റംല ഇത്തയുടെ വീട്ടിൽ ആണ്. അവിടെ ആരും ഇല്ലാതെ അത് കാണുന്നത് നടക്കില്ല..
മുന്നിൽ ശരിയായ ഒരു മാർഗവും എനിക്ക് മുന്നിൽ വന്നില്ല. സിഡി കിട്ടിയാൽ അലന്റെ കയ്യിൽ കൊടുത്താൽ കാണാൻ പറ്റിയേക്കും.. അവനേ കൊണ്ട് എങ്ങനെ എങ്കിലും സമ്മതിപ്പിക്കാം.. അതിന് ആദ്യം ശ്യാമിനെ കൊണ്ട് സിഡി ഒപ്പിക്കണം.. ശ്യാമും ഞാനും നല്ല
💬 Comments
View all comments