0%

Chapter Title : എൽ ഡൊറാഡോ 6 [സാത്യകി]

Author : സാത്യകി Read All Parts 84K

കമ്പിനി ആണെങ്കിലും ഇതൊന്നും ചോദിക്കാൻ പറ്റിയ അടുപ്പം അല്ല ഞങ്ങൾ തമ്മിൽ. എന്നാൽ ഇത്തരം കാര്യങ്ങൾ സംസാരിക്കാറുമുണ്ട്.. ഞാൻ ഒരു പയ്യൻ ആയത് കൊണ്ട് അത്ര കണ്ടൊന്നും കമ്പി വർത്താനം എന്റെ അടുത്ത് അവന്മാർ പറയാറില്ല. പക്ഷെ ചേച്ചിമാരെ കുറിച്ച് ഓരോന്ന് എപ്പോളും ചോദിക്കാറുണ്ട്.. ആ സാഹചര്യത്തിൽ എങ്ങനെ എങ്കിലും ചോദിക്കണം.. ഞാൻ ഉറപ്പിച്ചു

ഗ്രൗണ്ടിൽ കളി കഴിഞ്ഞാലും ഞാൻ ശ്യാമിനെ ചുറ്റിപ്പറ്റി നടക്കും. അവന്റെ കൂടെ ചിലപ്പോൾ അമരിക്കാട് വരെ പോകും. അവനൊരു സൈക്കിൾ ഉണ്ട്. ചിലപ്പോ ഒക്കെ അമരിക്കാട് നിന്ന് പൊന്മല വരെ തിരിച്ചു സൈക്കിൾ ചവിട്ടാൻ എനിക്ക് തരും. ഞാൻ സൈക്കിൾ കാരണം ആണ് കൂടെ നടക്കുന്നത് എന്ന് ശ്യാമും കരുതി കാണും..

ഒരു ദിവസം ശ്യാം ഞാനുമായി വേറൊരു വഴിയിൽ കൂടി സൈക്കിളിൽ പോയി. എങ്ങോട്ടാണ് എന്ന് ചോദിച്ചിട്ട് പറഞ്ഞില്ല. ഗ്രൗണ്ട് കഴിഞ്ഞു മുന്നോട്ടു കിടക്കുന്ന ടാർ ചെയ്യാത്ത വഴിയിലൂടെ ആണ് പോയത്. കുറച്ചു പോയിട്ട് ഇടത്തേക്കുള്ള വഴിയിൽ കട്ട് ചെയ്തു ആ വഴി കുറച്ചു ദൂരം മുന്നോട്ടു പോയി. ആ വഴിയിൽ ഒക്കെ വീടുകൾ കുറവായിരുന്നു. കുറേ നേരം കൂടുമ്പോ കൂടുമ്പോ ആണ് വീട് ഓരോന്ന് കാണുന്നത്. വീടുകൾക്ക് ഇടയിൽ നല്ല കാടും പറമ്പും ഒക്കെ ആണ്. ഇവൻ ഇത് എങ്ങോട്ടാണ് പോകുന്നത് എന്ന് എനിക്ക് മനസ്സിലായില്ല.

കുറച്ചു ദൂരം സൈക്കിൾ ചവിട്ടി കഴിഞ്ഞു ഒരു വീടിന്റെ അടുത്ത് എത്തിയപ്പോ ശ്യാം സൈക്കിൾ നിർത്തി. എന്നിട്ട് സൈക്കളിൽ നിന്ന് ഇറങ്ങി

'ഞാൻ ഇപ്പൊ വരാം. ആരെങ്കിലും ഇങ്ങോട്ട് വരുന്നുണ്ടേൽ നീ

💬 Comments

View all comments