0%

Chapter Title : എൽ ഡൊറാഡോ 6 [സാത്യകി]

Author : സാത്യകി Read All Parts 84K

ബെല്ല് അടിക്കണം..'

സൈക്കിൾ ബെല്ല് കാണിച്ചു അവൻ എന്നോട് പറഞ്ഞു. എന്നിട്ട് ചുറ്റും നോക്കിയിട്ട് ആ വീടിന്റെ അകത്തേക്കു കയറി പോയി

ഒരു പത്തു മിനിറ്റ് കഴിഞ്ഞിട്ടും അവനെ കണ്ടില്ല. ഞാൻ ചുറ്റും നോക്കി. ദൂരെ നിന്ന് ആരെങ്കിലും വരുന്നുണ്ടേൽ ഇവിടെ നിന്നാൽ അറിയാം. അതാണ് ഇവൻ എന്നോട് ഇവിടെ നിന്ന് മാറരുത് എന്ന് പറഞ്ഞത്. അവനാണേൽ വരുന്നുമില്ല എനിക്ക് ആണേൽ ബോറും അടിച്ചു. ഇവിടെ നിന്ന് പോകരുത് എന്ന് പറഞ്ഞത് കൊണ്ടാണ്. അല്ലേൽ സൈക്കിൾ കുറേ ദൂരം ചവിട്ടി നടക്കാമായിരുന്നു. ലാസ്റ്റ് ബോർ അടിച്ചു സഹികെട്ടപ്പോൾ ഞാൻ വീടിന്റെ പരിസരത്തു തന്നെ കിടന്നു സൈക്കിൾ ചവിട്ടാൻ തുടങ്ങി. അതാകുമ്പോ സൈക്കിൾ ചവിട്ടുന്നതും നടക്കും ബോറും അടക്കില്ല. ആരെങ്കിലും വരുന്നുണ്ടേൽ കാണുകയും ചെയ്യാം.

പക്ഷെ എനിക്ക് സൈക്കിൾ ഓടിച്ചു മടുത്തിട്ടും അവൻ പുറത്തേക്ക് ഇറങ്ങി വരുന്നില്ല. അര മണിക്കൂർ എങ്കിലും കഴിഞ്ഞു കാണും. ഇവൻ എന്ത് കള്ളത്തരം കാണിക്കാൻ ആണോ അകത്തു കയറിയത്. ആരുടെ വീടാണോ ആവൊ ഇത്. ഞാൻ ഈ വഴി വന്നിട്ടില്ല. കുറേ നേരം നിന്ന് മടുത്തപ്പോ ഞാൻ ആ വീടിന്റെ മുറ്റത്തേക്ക് ചെന്നു

മുന്നിലത്തെ വാതിൽ അടഞ്ഞു കിടക്കുന്നു. ഭിത്തിയിൽ കുറേ ദൈവങ്ങളുടെ ഒക്കെ ഫോട്ടോ.. കോളിങ് ബെല്ല് ഒന്നും ഇല്ല. കതകിൽ കൊട്ടിയാൽ ശ്യാം ഇറങ്ങി വരും. ഞാൻ പക്ഷെ എന്തോ കതകിൽ കൊട്ടാൻ മടിച്ചു. പേര് വിളിച്ചാലോ..? അല്ലേൽ വെറുതെ സൈക്കിൾ ബെല്ല് അടിക്കാം. അപ്പോൾ അവൻ ഇറങ്ങി വരുമല്ലോ. പക്ഷെ ഞാൻ ഇതൊന്നും ചെയ്തില്ല. അവൻ ഒരു കാര്യം

💬 Comments

View all comments