Chapter Title : എൽ ഡൊറാഡോ 6 [സാത്യകി]
ഏതെങ്കിലും വഴി അകത്തെ കളി കാണാൻ മാർഗം ഉണ്ടോ എന്ന് ഞാൻ തിരഞ്ഞു. ഒന്നും തന്നെ എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. ഒരു ഭിത്തിക്ക് അപ്പുറം പൊരിഞ്ഞ കളി നടക്കുമ്പോ അത് കാണാൻ പറ്റാതെ പോയ ഒരു മനുഷ്യന്റെ നിസ്സഹായവസ്‌ഥ എത്രയോ ഭീകരമാണെന്ന് ഞാൻ മനസിലാക്കി. അകത്തെ അങ്കം കാണാൻ യാതൊരു വഴിയുമില്ലെന്ന് മനസിലാക്കി ഞാൻ നിരാശൻ ആയി നിന്നു..
അപ്പോളാണ് വഴിയിലൂടെ ആരോ വരുന്നുണ്ട് എന്ന് ഞാൻ മനസിലാക്കിയത്. വഴിയിൽ കാവൽ നിൽക്കാൻ ഏൽപ്പിച്ചതാണ് എന്നെ. അത് നോക്കാതെ അകത്തു കയറി ഞാൻ കളിയുടെ ശബ്ദം കേട്ട് സുഖിച്ച സമയത്തു ആരോ ഇങ്ങോട്ട് വരുന്നു. ആരെങ്കിലും വന്നാൽ ബെല്ല് അടിക്കണം എന്ന് പറഞ്ഞിട്ട് അകത്തേക്ക് പോയ ശ്യാമിനോട് ഞാൻ ചതി ആണല്ലോ ചെയ്തത് എന്ന് എനിക്ക് തോന്നി. ആരെങ്കിലും വന്നാൽ ഇന്ന് അവനെ പൊക്കും. അതിന് കാരണം ഞാനും.
ഞാൻ പെട്ടന്ന് തന്നെ മുറ്റത്ത് നിന്ന് ഓടി സൈക്കിളിന്റെ അടുത്തേക്ക് ചെന്നു. പെട്ടന്ന് ബെല്ല് അടിച്ചു അവനെ അറിയിക്കണം. പക്ഷെ നടന്നു വരുന്ന ആളെ കണ്ടപ്പോൾ സൈക്കിൾ ബെല്ല് അടിക്കാൻ വന്ന കാര്യമേ ഞാൻ വിട്ടു പോയി. ഒരാൾ എനിക്ക് അറിയാത്ത ഏതോ ഒരു പെണ്ണ്. പക്ഷെ കൂടെ ഉള്ള മറ്റേ പെണ്ണിനെ ഞാൻ അറിയും. ചൈതന്യ ചേച്ചി. എന്റെ കൂട്ടുകാരൻ സച്ചുവിന്റെ ചേച്ചി.. ചൈതന്യ ചേച്ചി ജസ്‌ന ഇത്തയുടെ വലിയ കൂട്ടുകാരിയുമാണ്.. ചേച്ചി എന്താ ഈ വഴി. ഈ വഴിയിൽ കൂടെയും ഇവരുടെ വീട്ടിലേക്ക് പോകാൻ പറ്റുമോ..? എനിക്ക് മനസിലായില്ല
'നീയെന്താടാ ഇവിടെ...?
എന്നെ കണ്ട
💬 Comments
View all comments