Chapter Title : എൽ ഡൊറാഡോ 6 [സാത്യകി]
പാടെ ചൈതന്യ ചേച്ചി ചോദിച്ചു. ആ ചോദ്യം കാരണം ബെല്ല് അടിക്കുന്ന കാര്യമേ ഞാൻ മറന്നു
'ഞാൻ.. ഞാൻ.. ചൂണ്ട ഇടാൻ വന്നതാ...'
ഒരു ചെറിയ തോട് ആ വഴിയേ ഉണ്ടായിരുന്നു. ഞാൻ അത് വച്ചു കള്ളം പറഞ്ഞു
'തന്നെയോ...?
ചേച്ചി പിന്നെയും ചോദിച്ചു
'അല്ല. ശ്യാം ചേട്ടൻ ഉണ്ട്.. ചേട്ടൻ വെട്ടിലിനെ പിടിക്കാൻ പോയി..'
ഞാൻ പറഞ്ഞു. ശ്യാം ചേട്ടൻ ഇപ്പൊ വെട്ടിലിനെ അല്ല ഏതോ പുണ്ടച്ചിയെ കെട്ടിപിടിച്ചു കിടക്കുവാണ്
'നിങ്ങടെ അവിടെ അത്രയും വലിയ തോട് ഉണ്ടായിട്ട് ആണോ ഇവിടെ വന്നു മീൻ പിടിക്കുന്നെ ..?
ചേച്ചി എന്നോട് ചോദിച്ചു
'അവിടെ ആർക്കും ചൂണ്ട ഇടുന്നത് ഇഷ്ടം അല്ല.. കാവ് ഉള്ളോണ്ട്...'
സമർത്ഥമായ ഒരു കള്ളം ഞാൻ പറഞ്ഞു
'നിന്നേ ഈ വഴി കണ്ടെന്നു ഞാൻ ശിവയോട് പറഞ്ഞു കൊടുത്തോളാം..'
ചേച്ചി പറഞ്ഞു.. എന്റെ ചേച്ചിയോട് പറയുമെന്നല്ല ശിവയോട് പറയും എന്നാണ് പറഞ്ഞത്. അത് എന്തിനാണ്. ശിവയും ചൈതന്യ ചേച്ചിയും കൂട്ടുകാരികൾ ആണ്. അപ്പോൾ എന്റെ കാര്യം ഒക്കെ എപ്പോളും ശിവ പറയുന്നത് കൊണ്ടാകണം അങ്ങനെ പറഞ്ഞത്.
'ചേച്ചി എന്താ ഇവിടെ..?
ഞാൻ അങ്ങോട്ട് ഒരു ചോദ്യം ചോദിച്ചു
'ഞാൻ ഇവളുടെ വീട് വരെ വന്നതാ..'
കൂട്ടുകാരിയെ നോക്കി ചൈതന്യ ചേച്ചി പറഞ്ഞു
'എന്നാൽ ജിത്തു വിട്ടു പൊക്കോ..'
ഞാൻ ചൈതന്യ ചേച്ചിയെ കളിയാക്കി
ചേച്ചിയെ വീട്ടിൽ ചിത്തു എന്ന് വിളിക്കും. ഞാൻ അത് മാറ്റി ജിത്തു എന്നാക്കി വിളിക്കും. ജിത്തു ആണുങ്ങളുടെ പേരല്ലേ. അങ്ങനെ.. വല്ലവരെയും അങ്ങനെ പേരിട്ട് വിളിക്കുമ്പോ അവർ തിരിച്ചു
💬 Comments
View all comments