Chapter Title : എൽ ഡൊറാഡോ 7 [സാത്യകി]
ഇത്താക്ക് പോകണം എന്ന് നല്ല നിർബന്ധം ഉണ്ടായിരുന്നു. പിന്നെ ആമി തനിച്ചു ഇരുന്നോളാമെന്ന് പറഞ്ഞപ്പോ അവളെ അവിടെ തനിച്ചു ആക്കിയിട്ടു അവർ പോയി. പോയപ്പോ എന്റെ അമ്മയോട് അവളവിടെ തന്നെ ആണെന്ന് പറഞ്ഞിട്ടുമാണ് പോയത്.. അമ്മ ആണേൽ എന്നോട് അവളവിടെ തനിയെ ആണ്.. ഇടയ്ക്ക് അവിടെ പോയി ഇരിക്കണം എന്നും പറഞ്ഞു. ഞാൻ ഉദ്ദേശിച്ചതിലും ഭംഗിയായി കാര്യം നടന്നു..
ഉമ്മ പോയി ഒരു അര മുക്കാൽ മണിക്കൂർ കഴിഞ്ഞാണ് ഞാൻ അവിടേക്ക് ചെല്ലുന്നത്. കതക് അടച്ചിട്ടിരിക്കുകയാണ്. ഞാൻ അതിൽ മുട്ടി വിളിച്ചു. കുറേ നേരം മുട്ടിയിട്ടും അവൾ വാതിൽ തുറന്നില്ല. പിന്നെ ശക്തിയിൽ മുട്ടിയപ്പോ അവൾ വന്നു വാതിൽ തുറന്നു.. കണ്ണ് തിരുമ്മി നല്ല ഉറക്കച്ചടവോടെ ആണ് അവൾ വന്നു കതക് തുറന്നത്
'നീ പനി അഭിനയിച്ചു ശരിക്കും പനി പിടിച്ചോ..?
ഞാൻ അവളോട് ചോദിച്ചു
'എന്തോ ക്ഷീണം തോന്നി. ഉറങ്ങി പോയി..'
ആമി വായിക്കോട്ട വിട്ടു പറഞ്ഞു
'അങ്ങനെ പറയല്ലേ. പിന്നെ നമുക്കൊരു ചാൻസില്ല..'
അതിന് ഒരു കാരണം അടുത്ത് തന്നെ ഗൾഫിൽ നിന്ന് ആമിയുടെ വാപ്പ ലീവിന് വരുന്നുണ്ട്. വാപ്പ വന്നു കഴിഞ്ഞാൽ പിന്നെ അവളെ ഇങ്ങനെ ഒന്നും ഒറ്റയ്ക്ക് കിട്ടില്ല. അത് കൊണ്ടാണ് കള്ളം പറഞ്ഞു അവൾ ഇന്നിങ്ങനെ ഒരു സാഹചര്യം ഉണ്ടാക്കിയത്..
'നീ വാ..'
അവൾ എന്നെ കയറ്റി കതക് അടച്ചു.. എന്റെ അമ്മ തയ്യൽക്കടയിലേക്ക് പോയിരുന്നു. ഇനിയിപ്പോ ഇവിടെ ആരും വന്നു മുട്ടാൻ സാധ്യത ഇല്ല..
അകത്തേക്ക് കയറി കഴിഞ്ഞു അവൾ നേരെ മുറിയിലേക്ക് പോയി. എന്നിട്ട് കട്ടിലിൽ കയറി
💬 Comments
View all comments