Chapter Title : എൽ ഡൊറാഡോ 7 [സാത്യകി]
പിന്നെയും വാശിയിൽ മുന്നോട്ടു പോയി. അടുത്ത രണ്ട് കളി ഞങ്ങൾ ജയിച്ചു. അതിനടുത്ത കളി അവർ. അതിനും അടുത്തത് ഞങ്ങൾ. അങ്ങനെ വാശിയിൽ കളി മുന്നേറി. ലെമൺ സോഡായുടെ എണ്ണം ഓരോ കളി കഴിയുന്തോറും കൂടി വന്നു. എങ്ങനെ എങ്കിലും ജയിച്ചേ പറ്റൂ. ഇത്രേം ലെമൺ സോഡാ ഇവന്മാർക്ക് വാങ്ങി കൊടുക്കാൻ ആണേൽ കയ്യിൽ നിന്ന് പൈസ നല്ലപോലെ ഇറങ്ങും.. ഞാൻ ഓർത്തു..
അങ്ങനെ പറഞ്ഞു ഉറപ്പിച്ചു അവസാന കളിയിലേക്ക് എത്തി.. ഞങ്ങൾ ആണ് ഇപ്പൊ കൂടുതൽ ജയിച്ചു നിൽക്കുന്നത് കട്ടമ്മലക്കാർക്ക് ഈ കളി ജയിച്ചേ പറ്റൂ. ഇല്ലേൽ ഭീകര നഷ്ടമാണ്. ഞങ്ങളുടെ മെയിൻ കളിക്കാർ ഒന്നും ഇല്ലാഞ്ഞിട്ട് കൂടി ഞങ്ങളോട് തോറ്റാൽ അവന്മാർക്ക് വലിയ നാണക്കേട് ആണ്. അത് കൊണ്ട് രണ്ട് ഭാഗത്ത് നിന്നും നല്ല വാശി ഉണ്ടായിരുന്നു..
ഞങ്ങൾ ആണ് ആദ്യം ബാറ്റ് ചെയ്തത്. പത്തോവറിൽ എഴുപത്തൊന്ന് റൺസ് മാത്രമേ എടുക്കാൻ ഞങ്ങൾക്ക് പറ്റിയുള്ളൂ. ഈ ഗ്രൗണ്ടിൽ നൂറിനു താഴെ ഒക്കെ എളുപ്പം ചേസ് ചെയ്തു ജയിക്കാം. കളി തോറ്റെന്നു ബൌളിംഗ് തുടങ്ങുന്നതിനു മുന്നേ തന്നെ ഞങ്ങൾക്ക് മനസിലായി. അഖിൽ മൊണ്ണ തപ്പി കളിച്ചു ആദ്യത്തെ കുറേ ഓവർ വെറുതെ കളഞ്ഞതാണ് റൺസ് ഇത്രയും കുറഞ്ഞത്. എനിക്ക് അത് ഓർത്തപ്പോ ദേഷ്യം കൂടി വന്നു. പക്ഷെ ഞാൻ ഒന്നും മിണ്ടിയില്ല..
അവന്മാർ ബാറ്റിംഗ് തുടങ്ങി ആദ്യം മുതൽ പൊട്ടിക്കാൻ തുടങ്ങി. എറിയാൻ വരുന്ന എല്ലാത്തിനും നല്ല അടി കിട്ടി. ഞങ്ങൾ പൊട്ടുമെന്ന് ഏകദേശം നല്ല തീരുമാനം ആയി. ഇപ്പൊ നാല് ഓവർ മിച്ചം നിൽക്കെ
💬 Comments
View all comments