0%

Chapter Title : എൽ ഡൊറാഡോ 7 [സാത്യകി]

Author : സാത്യകി Read All Parts 61.8K

അവർക്ക് അറുപത്തഞ്ചു റൺസ് ഉണ്ട്. ഏഴ് റൺസ് കൂടി മതി ജയിക്കാൻ. ഇരുപത്തി നാല് ബോളിൽ ഏഴ് റൺസ്. ഏത് പൊട്ട ടീമും അടിക്കും. ആറു വിക്കറ്റ് അവന്മായ്ക്ക് മിച്ചം ഉണ്ട്.. കളി കയ്യിൽ നിന്ന് പോയെന്ന് തന്നെ ഞങ്ങൾ എല്ലാവരും കരുതി.

അടുത്ത ഓവർ ചെയ്യാൻ പോയത് അഖിൽ ആണ്. ഇതിന് മുന്നേ ഓവർ ചെയ്തു നല്ല രണ്ട് സിക്സ് വാങ്ങി പോയതാണ്. പിന്നേം ഊമ്പിക്കാൻ വരുന്നു. എനിക്ക് ദേഷ്യം വന്നു. ഇത്രയും കളി കളിച്ചിട്ട് ഒരു ഓവർ പോലും കിട്ടിയില്ല. ആകെ ഒരു കളി മൂന്ന് ബോൾ ഫേസ് ചെയ്തു. ഈ ഓവർ എന്തായാലും ഞാൻ ചെയ്യും. ഞാൻ തീരുമാനിച്ചു.. ഞാൻ അഖിലിന്റെ അടുത്തേക്ക് ചെന്ന്

'നീ എന്താ ഇവിടെ.. ബൗണ്ടറി പോയി നിൽക്ക്..'

അഖിൽ എന്നെ ഓടിക്കാൻ ശ്രമിച്ചു

'ഈ ഓവർ ഞാൻ ചെയ്യാം..'

ഞാൻ പറഞ്ഞു

'അതൊന്നും വേണ്ട..'

അഖിൽ പറഞ്ഞു

'എനിക്ക് ഇത് വരെ ഒരു ഓവർ പോലും കിട്ടിയില്ല..'

ഞാൻ പറഞ്ഞു

'ഇത് കുഞ്ഞു കളിയല്ല കാശ് കൊടുത്തു ഉള്ള കളിയാണ്... നീ പോയി ഫീൽഡ് ചെയ്യ്..'

അഖിൽ പറഞ്ഞു

'പറ്റില്ല.. ഈ ഓവർ ഞാൻ ചെയ്യും..'

ഞാൻ പറഞ്ഞു

'നിനക്ക് എന്നാ പറഞ്ഞാൽ മനസ്സിലാവില്ലേ.. അവിടെ പോയി നിൽക്ക്..'

അഖിലിന്റെ സ്വരം മാറി

'ഇല്ല.. ഈ ഓവർ ഞാൻ ചെയ്യും..'

ഞാനും വിട്ടു കൊടുത്തില്ല. ആദ്യമായ് ആണ് ഞാൻ ശബ്ദം ഉയർത്തി എല്ലാവരും കേൾക്കുന്നത്

'അങ്ങോട്ട്‌ മാറി നിക്കെടാ ചെക്കാ..'

എനിക്ക് ബോൾ തരാതെ അഖിൽ ബോൾ

💬 Comments

View all comments