Chapter Title : എൽ ഡൊറാഡോ 7 [സാത്യകി]
എറിയാൻ തയ്യാറെടുത്തു
'എനിക്ക് ഓവർ തന്നില്ലേൽ ഞാൻ ഒരു രൂപ പോലും തരില്ല തോറ്റാൽ..'
ഞാൻ എടുത്തടി പറഞ്ഞു
'അതങ്ങ് വീട്ടിൽ പോയി പറഞ്ഞാൽ മതി..'
അഖിൽ എന്നോട് രോഷത്തോടെ പറഞ്ഞു
'എനിക്ക് ബാറ്റിങ്ങും കിട്ടിയില്ല ബോളിങ്ങും കിട്ടിയില്ല, പിന്നെ ഞാൻ എന്തിനാ തോറ്റതിന് പൈസ തരുന്നത്..?
അപ്പോളേക്ക് ടീമിലെ എല്ലാവരും ഞങ്ങളുടെ അടുത്തേക്ക് വന്നു. ഞാൻ എല്ലാവരോടും കൂടിയായി പറഞ്ഞു
'എടാ അവൻ ചെയ്യട്ടെ ഈ ഓവർ. എന്തായാലും നമ്മൾ ജയിക്കില്ലല്ലോ...'
ടീമിലെ ശാന്തൻ ചേട്ടൻ അഖിലോനോട് പറഞ്ഞു. എല്ലാവരും അത് തന്നെ പറഞ്ഞു. എന്തായാലും തോൽക്കും. അപ്പോൾ പിന്നെ ഒരു ഓവർ ഞാൻ ചെയ്യട്ടെ. എല്ലാവരും അത് ഏറ്റു പിടിച്ചപ്പോ അഖിലിന് പിടിച്ചു നിൽക്കാൻ പറ്റാതായി.. അവൻ ബോൾ ബൗണ്ടറിയിലേക്ക് എടുത്തു എറിഞ്ഞു
'എന്ത് വേണേൽ കാണിക്ക്..'
അഖിൽ പറഞ്ഞു
ഞാൻ പതിയെ ആ ബോൾ എടുക്കാൻ നടന്നു. ഈ ഓവർ ഞാനാണ് ചെയ്യുന്നത്. ഇവിടെ എനിക്ക് ആദ്യമായ് പന്തെറിയാൻ ഒരു ചാൻസ് കിട്ടി. അതും ബെറ്റ് കളിയിൽ.. പക്ഷെ എനിക്ക് തീരെ ഭാഗ്യം ഇല്ല. എന്റെ ഓവറിൽ ഈ കളി തീരും മിക്കവാറും..
ഞാൻ ബൗണ്ടറിയിൽ നിന്ന് ബോൾ എടുത്തു പതുക്കെ ഓടി. കട്ടമ്മലയുടെ ബാറ്റ്സ്മാൻ തയ്യാറായി നിന്നു. അധികം വേഗത ഒന്നും എടുക്കാതെ ഞാൻ സാവധാനത്തിൽ ഓടി. പതിയെ പതിയെ വേഗത കൂട്ടി കൂട്ടി ഞാൻ ഓടി വന്നു കുത്തി ഉയർന്നു എന്റെ ഇടത് കയ്യിലെ പന്ത് അയച്ചു..
അത്രയും നേരം അടിച്ചു തകർത്ത് വന്ന കട്ടമ്മലയിലെ അടിക്കാരന് പിഴച്ചു. ബുള്ളറ്റ്
💬 Comments
View all comments