Chapter Title : എൽ ഡൊറാഡോ 7 [സാത്യകി]
പോലെ ചീറി പാഞ്ഞു വന്ന പന്ത് അവൻ കണ്ട് പോലുമില്ല.. മിഡിൽ സ്റ്റമ്പ് ആണ് തെറിച്ചത്.. എല്ലാവരുടെയും മുഖത്ത് അത്ഭുതം വിരിഞ്ഞു. ഞാൻ കളി ജയിപ്പിക്കും എന്നൊന്നും ആരും അപ്പോളും കരുതിയില്ല. പക്ഷെ എന്റെ ബോളിന്റെ വേഗത അവരെ അമ്പരപ്പിച്ചു. അത്രയും ഫാസ്റ്റിൽ ഇവിടെ ആരും എറിയാറില്ല.
വിക്കറ്റ് വീണപ്പോ ഞാൻ അഖിലിന്റെ മുഖത്തേക്ക് നോക്കി. അവന് സന്തോഷത്തേക്കാൾ കൂടുതൽ അമർഷം ആണ്. അവൻ അല്ലേലും അങ്ങനെ ആണ്. ടീം ജയിക്കുന്നതിലും അവൻ നല്ലപോലെ കളിക്കണം എന്ന് മാത്രം ആണ് അവനെപ്പോളും ചിന്ത.
വലിയ പ്രതീക്ഷകൾ ഇല്ലാതെ ഞാൻ അടുത്ത പന്തെറിയാൻ തയ്യാറായി. ആദ്യം എറിഞ്ഞതിലും വേഗത്തിൽ മറ്റൊരു ബോൾ. പക്ഷെ ആ പുള്ളി എങ്ങനെയോ അത് തടഞ്ഞിട്ടു. അതിനടുത്ത ബോൾ ഒരു യോർക്കർ ആയിരുന്നു. പുള്ളിയുടെ കാലിന് ചുവട്ടിൽ കുത്തിയ ബോളിനെ തടയാൻ പുള്ളി കാൽ കൊണ്ടും ബാറ്റ് കൊണ്ടുമൊക്കെ നോക്കി. പക്ഷെ രണ്ടിനും പിടി കൊടുക്കാതെ ബോൾ നേരെ ചെന്നു സ്റ്റമ്പിൽ കയറി കൊടുത്തു. കട്ടമ്മലയുടെ ആറാമത്തെ വിക്കറ്റ്..
ഇത്തവണ എന്റെ ടീം അടങ്ങി നിന്നില്ല. അവർ എന്റെ അടുത്തേക്ക് ഓടി വന്നു. കളി ജയിച്ചത് പോലെ എന്നെ എടുത്തു ഉയർത്തി.. അപ്പോളും ജയത്തിന്റെ അരികിൽ ഞങ്ങൾ എത്തിയിരുന്നില്ല.
'ഡാ നന്ദു.. നീ പിടിച്ചു എറിയു.. നമുക്ക് ജയിക്കാം..'
ശാന്തൻ ചേട്ടൻ പറഞ്ഞു
'അവർക്കിനിയും നാല് വിക്കറ്റ് കൂടി ഉണ്ട്.. ബോളും ഉണ്ട്..'
ഞാൻ പറഞ്ഞു
'നീ ശ്രമിക്ക്. നമുക്ക് ജയിക്കാം..'
ശാന്തൻ ചേട്ടൻ പറഞ്ഞു..
ഞാൻ ചിന്തിച്ചു. വേണമെങ്കിൽ ജയിക്കാം. ഈ പുള്ളി
💬 Comments
View all comments