0%

Chapter Title : എൽ ഡൊറാഡോ 7 [സാത്യകി]

Author : സാത്യകി Read All Parts 61.8K

കൂടി ഔട്ട്‌ ആയാൽ പിന്നെ ബൗളേഴ്‌സ് ആണ് ഇറങ്ങുന്നത്. അവർ അത്ര പെട്ടന്ന് ഒന്നും അടിച്ചു ജയിപ്പിക്കില്ല. വേണമെങ്കിൽ കളി വരുതിയിൽ ആക്കാം. ഞാൻ കണക്ക് കൂട്ടി.. എല്ലാവരും എന്റെ അടുത്ത് വന്നു ബോളിങ്ങിനെ പ്രശംസിച്ചു എങ്കിലും അഖിൽ എനിക്ക് നോട്ടം തരാതെ മാറി നിന്നു..

അങ്ങനെ ഞാൻ എന്റെ നാലാമത്തെ ബോൾ എറിയാൻ വേണ്ടി വന്നു. കിടിലൻ ബോൾ ആയിരുന്നു. ബാറ്റ്സ്മാന് ബോൾ കണ്ടു പോലുമില്ല പക്ഷെ ചെറിയൊരു വ്യത്യാസത്തിൽ ബോൾ സ്റ്റമ്പിൽ കൊള്ളാതെ പോയി. എല്ലാവരും തലയിൽ കൈ വച്ചു പോയി..

അഞ്ചാമത്തെ ബോൾ യോർക്കർ തന്നെ ആയിരുന്നു. പുള്ളി എങ്ങനെയോ ടച്ച്‌ ചെയ്തു ബോൾഡ് ആകാതെ നോക്കി. ഞാൻ ഓടി മുന്നോട്ടു വന്നു ബോൾ എടുത്തു. റൺസ് ഒന്നും പോയിട്ടില്ല.

ശാന്തൻ ചേട്ടൻ പറഞ്ഞത് ഞാൻ ഓർത്തു. ഈ പുള്ളിയെ ഔട്ട്‌ ആക്കണം. ഇങ്ങേർ മാക്സിമം പിടിച്ചു നിക്കുവാ. അടുത്ത ഓവർ വേറെ ആൾ ചെയ്യുമ്പോ അടിച്ചു ജയിപ്പിക്കാൻ. അങ്ങനെ ഉണ്ടാകാതെ ഇരിക്കാൻ ഈ അവസാന ബോളിൽ പുള്ളിയെ ഔട്ട്‌ ആക്കണം..

ഞാൻ ബോൾ എന്റെ വിരലുകൾക്ക് ഇടയിൽ ഒരു പ്രത്യേക രീതിയിൽ വച്ചു. എന്റെ നാട്ടിൽ നല്ലത് പോലെ പന്തെറിയുന്ന ഒരു ചേട്ടനുണ്ട്. ഉണ്ണി എന്ന് പേര്. പുള്ളി ആണ് ബോളിങ്ങിൽ എന്റെ ആശാൻ. പുള്ളി പഠിപ്പിച്ച തന്ത്രങ്ങൾ ഇപ്പോളും എന്റെ തലയ്ക്കു ഉള്ളിൽ ഉണ്ട്.. ഞാൻ മെല്ലെ ഓടി തുടങ്ങി

പന്ത് എന്റെ കയ്യിൽ നിന്നും മുന്നിലേക്ക് കുതിച്ചു. കുറച്ചു നീങ്ങിയാണ് പന്ത് കുത്തിയത്. വൈഡ് പോകാൻ ചാൻസ് ഉള്ളത്

💬 Comments

View all comments