Chapter Title : എൽ ഡൊറാഡോ 7 [സാത്യകി]
ബോൾ എടുത്തു. മൂന്ന് റൺസ് മതി അവർക്ക് ജയിക്കാൻ. ഞങ്ങൾക്ക് മൂന്ന് വിക്കറ്റ്. എന്റെ ഓവർ കഴിഞ്ഞും അവർക്ക് ബോൾ ഉണ്ട്. അത് കൊണ്ട് ഞങ്ങൾക്ക് ഈ ഓവറിൽ ജയിച്ചേ പറ്റൂ..
ആദ്യത്തെ ബോൾ ഞാൻ നല്ലത് പോലെ എറിഞ്ഞു. പക്ഷെ വിക്കറ്റ് വീണില്ല.. അതിന് അടുത്ത ബോൾ എന്റെ പന്ത് തടയാൻ ബാറ്റ് മുന്നിലേക്ക് വച്ച കട്ടമ്മലയുടെ പ്ലയെറിന് ചെറുതായ് ഒന്ന് പിഴച്ചു. ബാറ്റിന്റെ എഡ്ജിൽ കൊണ്ട് ബോൾ പിന്നിലേക്ക് ഉയർന്നു. എല്ലാവരുടെയും കണ്ണുകൾ ബോളിലായി.. ഒടുവിൽ അത് ഞങ്ങളുടെ കീപ്പർ അപ്പു ഭദ്രമായി കയ്യിലാക്കി.. അവരുടെ എട്ടാമത്തെ വിക്കറ്റ് കൂടി വീണു.
ഇപ്പൊ രംഗം മൊത്തത്തിൽ മാറി. ഇത്രയും നേരം വിജയസാധ്യത ഉണ്ടായിരുന്ന കട്ടമ്മലക്കാർ പരാജയം മണത്തു. തോൽവി ഉറപ്പിച്ചു ബൌളിംഗ് തുടങ്ങിയ ഞങ്ങൾ വിജയം സ്വപ്നം കണ്ടു തുടങ്ങി. അതിന്റെ പിന്നോടി എന്നോണം അടുത്ത ബോൾ പിന്നെയും ബൗൾഡ്.. ഇനി അവരുടെ പക്കൽ ഒരു വിക്കറ്റ് കൂടിയേ ഉള്ളു. എനിക്ക് ആണേൽ ഹാട്രിക് ചാൻസ് ആണ്..
ഞാൻ കൃത്യതയോടെ ഒരു യോർക്കർ എറിഞ്ഞു. ഈ അവസരത്തിൽ യോർക്കർ ആണ് കൂടുതൽ ഉപയോഗം. എന്റെ ബോളിന് നല്ല വേഗത ഉള്ളോണ്ട് നല്ലൊരു ടച്ച് കിട്ടിയാൽ ഇവർക്ക് സിംഗിൾ എടുക്കാം. അതൊഴിവാക്കാൻ ഞാൻ മാക്സിമം സ്വിങ് ചെയ്യിച്ചു ഇവരെ കുഴപ്പിച്ചു ആണ് എറിയുന്നത്.
പക്ഷെ ആ യോർക്കറിനും അതിനടുത്ത ബോളിനും ലക്ഷ്യം കാണാൻ കഴിഞ്ഞില്ല. എന്റെ അഞ്ചാമത്തെ ബോളിൽ അവർ ഒരു റൺസ് എടുക്കുകയും ചെയ്തു. ഇനി രണ്ട് റൺസ് കൂടി ജയിക്കാൻ വേണം. ടൈ
💬 Comments
View all comments