Chapter Title : എൽ ഡൊറാഡോ 7 [സാത്യകി]
ആകാൻ ഒരു റൺസ്. എനിക്ക് മിച്ചം ഒരു ബോൾ കൂടി ഉണ്ട് ഈ ഓവറിൽ
വേൾഡ് കപ്പിലെ അവസാന ബോൾ എന്നത് പോലെ എല്ലാവരും ആ ബോളിലേക്ക് ഉറ്റു നോക്കി... ഞാൻ കൃത്യമായ ചുവടുകളോടെ ഇടത് കയ്യിൽ നിന്ന് ബോൾ അയച്ചു. ബോൾ വായുവിൽ കുത്തി തിരിഞ്ഞു. അതിനെ സ്റ്റമ്പിൽ എത്തുന്നതിനു തടസമായി ബാറ്റ്സ്മാൻ ബാറ്റ് വച്ചു. അതിൽ ചെറുതായ് ഉരസി ബോൾ പിന്നിലേക്ക് പോയി. നിശബ്ദതയോടെ എല്ലാവരും ഒരു നിമിഷം ഹൃദയം നിലച്ച പോലെ പന്തിലേക്ക് നോക്കി. താഴേക്ക് പോകാൻ നിന്ന ആ പന്തിനേ മനോഹരമായ ഒരു ചട്ടത്തിലൂടെ ഞങ്ങളുടെ കീപ്പർ അപ്പു കൈപ്പിടിയിൽ ആക്കി..
'ജയിച്ചു...'
ഞങ്ങൾ അലറി.. ഞങ്ങൾ ജയിച്ചിരിക്കുന്നു. എല്ലാവരും ആവേശത്തോടെ അപ്പുവിന്റെ അടുത്തേക്ക് ഓടി വന്നു...
'ടച്ച് ഇല്ല.. ടച്ച് ഇല്ല..'
ഞങ്ങളുടെ ആവേശത്തെ തല്ലി കെടുത്തി കട്ടമ്മല അതിന് അപ്പീൽ വിളിച്ചു. ബോൾ ബാറ്റിൽ കൊണ്ടില്ല എന്നാണ് അവന്മാർ പറഞ്ഞത്
'അതങ്ങു പള്ളിയിൽ പറഞ്ഞാൽ മതി.. ബാറ്റിൽ ടച്ച് ഉണ്ട്..'
ശാന്തൻ ചേട്ടൻ പറഞ്ഞു
'ഇല്ല.. ബാറ്റിൽ കൊണ്ടിട്ടില്ല..'
കട്ടമ്മലയിലെ അവസാന രണ്ട് ബാറ്റ്സ്മാൻമാരിൽ ഒരാളായ ലിനീഷ് കയർത്തു..
'ബാറ്റിൽ കൊണ്ടു. ഔട്ടും ആണ്..'
ഞാനും തർക്കിച്ചു
'നീ പറ. അത് ഔട്ട് ആണോ...?
ലിനീഷ് ഞങ്ങളുടെ ടീമിലെ അഖിലിനോട് ചോദിച്ചു
അഖിൽ ഞങ്ങളെ എല്ലാവരെയും നോക്കി. എന്നിട്ട് ഉറപ്പില്ലാത്ത പോലെ പറഞ്ഞു
'ടച്ച് ഉണ്ടായിരുന്നോ..? എനിക്ക് തോന്നിയില്ല..'
നാറി.. കൂടെ നിന്നിട്ട് പണിയുന്നു. ഈ കളി ജയിച്ചാൽ അതെന്റെ ക്രെഡിറ്റിൽ പോകും. അത് അവന് അറിയാം. ബോളിംഗ്
💬 Comments
View all comments