0%

Chapter Title : എൽ ഡൊറാഡോ 7 [സാത്യകി]

Author : സാത്യകി Read All Parts 61.9K

അവനെ ഒന്നും ചെയ്തില്ലേ തിരിച്ചു..?

ശിവ ചോദിച്ചു

'ഇല്ല..'

ഞാൻ പറഞ്ഞു

'അതെന്താ...?

ശിവ ചോദിച്ചു

'അവൻ എന്നേക്കാൾ വലിയ സൈസ് ആണ്.. എന്നേക്കാൾ മൂത്തത് ആണ് ..'

ഞാൻ പറഞ്ഞു

'കണ്ണൻ ഒന്നും പറഞ്ഞില്ലേ..?

ശിവ കണ്ണൻ ചേട്ടനെ പറ്റി ചോദിച്ചു

'കണ്ണൻ ചേട്ടൻ ഒന്നും ഇന്ന് ഇവിടെ ഇല്ല. എന്തോ പരിപാടിക്ക് പോയിരിക്കുവാ..'

ഞാൻ പറഞ്ഞു

ശിവ കുറച്ചു നേരം ഒന്നും മിണ്ടിയില്ല. ഞാൻ പലഹാരം തിന്ന് തീരുന്നത് വരെ അവിടെ ഇരുന്നു . ഞാൻ കഴിച്ചു കഴിഞ്ഞു എന്റെ കയ്യിൽ പിടിച്ചു ശിവ എഴുന്നേൽപ്പിച്ചു..

'നീ വാ...'

'ഇനി അവൻ എങ്ങോട്ടും ഇല്ല ..'

അമ്മ ശിവേച്ചിയെ തടഞ്ഞു

'ചിറ്റ ഒന്ന് ചുമ്മായിരി...'

അമ്മയെ വക വയ്ക്കാതെ ശിവ ഞാനുമായി പുറത്തേക്ക് ഇറങ്ങി

'ഇതാരാ ഇവളോട് പറഞ്ഞത്...?

അമ്മ സ്നേഹേച്ചിയോട് ചോദിക്കുന്നത് ഞാൻ കേട്ടു

'വേദു ആകും..'

സ്നേഹേച്ചി പറഞ്ഞു

എന്റെ ഊഹം പോലെ ശിവേച്ചി പോയത് ഗ്രൗണ്ടിലേക്ക് ആയിരുന്നു. ചേച്ചി അവിടെ പോയിട്ട് എന്ത് കാണിക്കാൻ ആണെന്ന് എനിക്ക് അറിയില്ലായിരുന്നു.. വേദു കൂടെ വരാമെന്ന് പറഞ്ഞെങ്കിലും ശിവേച്ചി അവളോട് വരണ്ട എന്ന് പറഞ്ഞു..

ഞങ്ങൾ ഗ്രൗണ്ടിൽ എത്തിയപ്പോ കട്ടമ്മലക്കാരെ കാണാൻ ഇല്ലായിരുന്നു.. അവന്മാർ പോയി കഴിഞ്ഞിരുന്നു. ഗ്രൗണ്ടിൽ പക്ഷെ ഞങ്ങളുടെ ടീം ഉണ്ട്. എല്ലാവരുടെയും കയ്യിൽ ലെമൺ സോഡായും.. എന്റെ ഓവറിൽ ജയിച്ചിട്ട് എനിക്ക് വേണ്ടി തിരിച്ചു തല്ലാതെ നാണം ഇല്ലാതെ സോഡാ കുടിച്ചു ഇരിക്കുന്നു..

എന്നെ കണ്ടതും ശാന്തൻ ഓടി വന്നു ഒരു ലെമൺ സോഡാ നീട്ടി.. ഞാൻ അത്

💬 Comments

View all comments