0%

Chapter Title : എൽ ഡൊറാഡോ 7 [സാത്യകി]

Author : സാത്യകി Read All Parts 61.9K

വാങ്ങിക്കാതെ നിന്നു. അപ്പോൾ പെട്ടന്നാണ് ശിവേച്ചി അത് കയ്യിൽ എടുത്തു വാങ്ങി നിലത്തേക്ക് ഒറ്റയടി.. സോഡാ കുപ്പി പൊട്ടി ചിതറി.. ശിവ എന്റെ കൂടെ വന്നപ്പോൾ തന്നെ എന്തെങ്കിലും പൊട്ടുമെന്ന് അവിടെ എല്ലാവർക്കും തോന്നിയിരുന്നു. സോഡാ കുപ്പിയിൽ തുടങ്ങി അത്..

'ആരാടാ ഇവനേ തല്ലിയത്...?

ഗ്രൗണ്ട് മുഴുവൻ സ്തംഭിച്ചു നിൽക്കുന്ന പോലെ ശിവ ഉറക്കെ ചോദിച്ചു

'ആരാടാ...?

ശിവ ശാന്തനോട് അലറി

'കട്ടമ്മലയിലെ പിള്ളേർ ആണ്..'

ശാന്തൻ ശാന്തനായി പറഞ്ഞു

'എന്നിട്ട് നീയൊക്കെ നോക്കി നിന്നല്ലേ..?

ശിവ ചോദിച്ചു

'പിന്നെ ഞങ്ങൾ എന്ത് ചെയ്യണം..? ഇവനാണ് അവനെ പിടിച്ചു തള്ളിയത്..'

അഖിൽ പെട്ടന്ന് ഞങ്ങളുടെ അടുത്തേക്ക് വന്നു

'അവൻ എന്നെ മനഃപൂർവം ചവിട്ടിയിട്ട് ആണ്...'

ഞാൻ അഖിലിനോട് പറഞ്ഞു

'നാണം ഇല്ലല്ലോടാ.. നിന്റെ ഒക്കെ കൂട്ടത്തിൽ ഒരുത്തനെ അവന്മാർ നിന്റെ ഒക്കെ ഗ്രൗണ്ടിൽ വന്നു അടിച്ചിട്ട് നീയൊക്കെ അവന്മാരുടെ സോഡായും കുടിച്ചു ഇരിക്കുന്നു..'

ചേച്ചി അവിടെ ഉള്ള എല്ലാവരോടുമായി ചോദിച്ചു. ആരും ഒന്നും മിണ്ടിയില്ല. മിണ്ടാൻ ഒന്നും ഇല്ല

'ശിവേ നീ ചുമ്മ ചൊറിയാതെ പോ..'

അഖിൽ മാത്രം സംസാരിച്ചു

'ഞാൻ ചൊറിയും.. ഇവനേ തല്ലിയിട്ട് നിനക്ക് ഒന്നും ഒരു പ്രശ്നവും ഇല്ലേൽ ഞാൻ ഇനിയും ചൊറിയും..'

ശിവ പറഞ്ഞു

'എന്നാൽ നീ അങ്ങോട്ട്‌ മാറി ഇരുന്നു ചൊറി.. ഞങ്ങൾക്ക് കളിക്കണം..'

അഖിൽ കളിയാക്കി പറഞ്ഞു..

ആദ്യമായ് ആണ് ഒരാൾ ചേച്ചിയോട് ഇങ്ങനെ എതിർത്തു സംസാരിക്കുന്നത് ഞാൻ കാണുന്നത്. ഞങ്ങളോട് ഒക്കെ അടിച്ചു നിൽക്കുന്ന ശിവേച്ചി ഒരു ആണിനോട് എങ്ങനെ എതിർ നിൽക്കും എന്ന് ഞാൻ ചിന്തിച്ചു..

💬 Comments

View all comments