0%

Chapter Title : എൽ ഡൊറാഡോ 7 [സാത്യകി]

Author : സാത്യകി Read All Parts 61.9K

'അങ്ങനെ ഇവൻ ഇല്ലാതെ നീയൊന്നും ഇവിടെ കളിക്കുന്നില്ല..'

ശിവ നേരെ ഗ്രൗണ്ടിന് നടുവിലേക്ക് ചെന്നു അവിടെ കുത്തി വച്ചിരുന്ന സ്റ്റമ്പ് എടുത്തു എന്നിട്ട് മൂന്നും കയ്യിൽ പിടിച്ചു ഒടിച്ചു..

'അവകാശം പറയാൻ നിന്റെ അച്ഛന്റെ പേരിൽ ഉള്ള സ്‌ഥലം ഒന്നും അല്ലല്ലോ..'

അഖിൽ ശിവേച്ചിയെ ചൊറിഞ്ഞു

'നിന്റെ അപ്പന്റെ പേരിലും ഉള്ളത് അല്ലല്ലോ.. നീയൊക്കെ ഇനി ഇവിടെ കളിക്കുന്നത് എനിക്കൊന്ന് കാണണം..'

ചേച്ചി പറഞ്ഞു

'നീ ആ കടത്തിണ്ണയിലോട്ട് ചെല്ല്. നിന്റെ തന്തപ്പടി ചിലപ്പോൾ അവിടെ പൂസായിട്ട് കിടക്കുന്നുണ്ടാകും.. പുള്ളിയെ എടുത്തു വീട്ടിൽ കൊണ്ടു പോ.. ഇവിടെ കിടന്നു ഷോ ഇറക്കാതെ...'

അഖിൽ ശോഭിക്കാൻ ഒന്ന് കൂടി കയറ്റി സംസാരിച്ചു. അത് കേട്ട് അവിടെ പലരും ചിരിച്ചു..

ശിവേച്ചിയുടെ അച്ഛന് ശങ്കരൻ മാമൻ അത്യാവശ്യം വെള്ളമടി ഉണ്ട്. വെള്ളമടിച്ചു വഴക്ക് ഒന്നും ഉണ്ടാക്കാറില്ല എങ്കിലും വെള്ളമടിച്ചു എവിടേലും കിടന്നു പോകുക പതിവായിരുന്നു. എന്നിട്ട് ജാനു ചേച്ചിയും അമ്മായിയും ശിവേച്ചിയും കൂടി എടുത്തോണ്ട് വീട്ടിൽ കൊണ്ട് വരും. അത് പഴയ ഒരു പതിവ് ആയിരുന്നു. ഇപ്പൊ അങ്ങനെ അധികം ഉണ്ടാവാറില്ല. ശിവേച്ചിയുടെ സ്വഭാവം കൊണ്ടു തന്നെ മാമന് അത്ര വലിയ അടി ഇപ്പൊ ഇല്ല. ഞാൻ വന്നു കഴിഞ്ഞു അങ്ങനൊരു സംഭവം ഉണ്ടായി കണ്ടിട്ടുമില്ല. എന്നാലും അത് വച്ചു അഖിൽ ചേച്ചിയെ കളിയാക്കിയത് എനിക്ക് നല്ല വിഷമം ആയി. എനിക്ക് വേണ്ടി ഇവിടെ വരെ വന്നിട്ട് ചേച്ചി നാണം കെട്ടത് ഓർത്ത് എനിക്ക് വിഷമം വന്നു

ഞാൻ ശിവയുടെ മുഖത്തേക്ക് നോക്കി. അവിടെ നാണക്കേട് ഒന്നുമില്ല. നല്ല കത്തുന്ന

💬 Comments

View all comments