Chapter Title : എൽ ഡൊറാഡോ 8 [സാത്യകി]
വന്നു. എന്നിട്ട് എന്നോട് ഇറങ്ങി പോകാൻ പറഞ്ഞു. ക്ലാസ്സിൽ ഇപ്പൊ എല്ലാവർക്കും എന്നോട് നല്ല സഹതാപം ഉണ്ട്.
പലരും എന്നോട് വന്നു ചോദിക്കുന്നുണ്ട് വീട്ടിൽ പറഞ്ഞൂടെ എന്നൊക്കെ. പക്ഷെ എന്റെ അവസ്ഥ ഞാൻ ആരോടും പറഞ്ഞില്ല. ഒന്നും മിണ്ടാതെ ബാഗും എടുത്തു ഞാൻ പുറത്തേക്ക് ഇറങ്ങി.
നാശം.. കുറച്ചു പീരീഡ് എങ്കിലും ക്ലാസ്സിൽ ഇരിക്കാമെന്ന് കരുതിയതാ. ഈ രാവിലെ തന്നെ ഇറക്കി വിട്ടാൽ ഞാൻ എവിടെ പോയി ഇരിക്കും...
വിഷമത്തോടെ ഞാൻ സ്കൂൾ ഗേറ്റിന് മുന്നിൽ എത്തിയപ്പോ ആണ് പിന്നിലൂടെ ആരോ ഓടി വരുന്നത് ഞാൻ കണ്ടത്. അലൻ അല്ലാതെ ആര്....
ഞാൻ ഒറ്റയ്ക്ക് ക്ലാസ്സിൽ നിന്ന് ഇറങ്ങി പോകുന്നത് കണ്ടു വിഷമം തോന്നി അലൻ എന്റെ കൂടെ വന്നതാണ്. ഞാൻ അവനോട് ക്ലാസ്സിൽ പൊക്കോളാൻ പറഞ്ഞെങ്കിലും അവൻ കൂട്ടാക്കിയില്ല..
ഞങ്ങൾ അവിടുന്ന് നേരെ പോയത് അവന്റെ വീട്ടിലേക്കാണ്. അവന്റെ വീട്ടിൽ പകൽ സമയത്തു ആരും ഉണ്ടാവില്ല. അമ്മയും അച്ഛനും ജോലിക്കായി പോകും.
ചേച്ചി കോളേജിൽ പോകും. ഇടക്ക് പരീക്ഷ ഒക്കെ വരുന്ന സമയങ്ങളിൽ അലൻ ഇങ്ങനെ വന്നു ഇവിടെ പമ്മി ഇരിക്കാറുണ്ട്. ഇപ്പൊ എന്റെ കൂട്ടിന് അവൻ എന്നെയും വിളിച്ചോണ്ട് അവന്റെ വീട്ടിലേക്ക് കൂട്ടി കൊണ്ട് പോയി..
പിന്നെ രണ്ട് ദിവസങ്ങൾ ഇത് തന്നെ ആയിരുന്നു പരുപാടി.. ഞാൻ ഇല്ലാതെ ക്ലാസ്സിൽ ഇരിക്കാൻ അവനൊട്ടും താല്പര്യം ഇല്ലായിരുന്നു. വീട്ടിൽ ചുമ്മാ ഇരിക്കുമ്പോ ആണ് അന്നത്തെ ബ്ലൂ സിഡി ഉണ്ടായിരുന്നു എങ്കിൽ ഇവിടെ ഇട്ടു കാണാമായിരുന്നു എന്ന് ഞാൻ ഓർത്തത്.
ഇപ്പൊ ആണേൽ വേറെ ശല്യം ഒന്നും
💬 Comments
View all comments