Chapter Title : എൽ ഡൊറാഡോ 9 [സാത്യകി]

തോളുകൾ തൊട്ടിയുരുമ്മി ഞാനും ശിവയും പിച്ചിക്കാവിലേക്ക് നടന്നു.. എന്റെ നാവിൽ അപ്പോളും ആ സിപ്പപ്പിന്റെ മധുരം ഉണ്ടായിരുന്നു. ശിവ ചുണ്ട് മുട്ടിച്ചു കുടിച്ച കവർ ഞാൻ വീണ്ടും വീണ്ടും വലിച്ചു കുടിച്ചു..
എന്റെ മനസ്സിൽ ഞാൻ ശിവയെ നൂറാവർത്തി ചുംബിക്കുകയായിരുന്നു...
ശിവയുടെ സ്കൂളിലേക്ക് ഉള്ള വരവോടെ എന്റെ വലിയൊരു തലവേദന ഒഴിവായി. മീനു ടീച്ചറിന്റെ മുന്നിൽ ഇനി തല കുനിച്ചു നിൽക്കണ്ട. ഇനി ക്ലാസ്സിൽ കയറാൻ അവളെ പേടിക്കുകയും വേണ്ട.
ഇനി ഇത് പോലെ കുരുത്തക്കേട്കളിൽ ഒന്നും പോയി ചാടരുത് എന്ന് ശിവ എന്നെ ശകാരിച്ചു എങ്കിലും എന്തെങ്കിലും ഉണ്ടേൽ അവളോട് ആദ്യം വന്നു പറയണം എന്ന് കൂടി ശിവ പറഞ്ഞു..
എന്ത് ഉണ്ടേലും അവൾ നോക്കിക്കോളാം എന്നൊരു ധ്വനി അതിൽ ഉണ്ടായിരുന്നു..
അടുത്ത ദിവസം സ്കൂളിൽ പോകാനും നേരെ കയറി ക്ലാസിൽ ഇരിക്കാനും എനിക്ക് പതിവില്ലാത്ത ഒരു ആവേശം ആയിരുന്നു. ഇത്രയും ദിവസത്തെ അപമാനം ഇനി ഇല്ലല്ലോ..
എന്നെ ക്ലാസ്സിൽ ഇരിക്കുന്നത് കണ്ടപ്പോൾ കാര്യം അറിയാതെ മീനു ടീച്ചർക്ക് പഴയ കടി ഇളകി.. അവർ വീണ്ടും എന്നോട് പൊരിന് വന്നു
'നിന്നോട് വീട്ടിൽ നിന്ന് വിളിച്ചോണ്ട് വന്നിട്ട് കേറിയാൽ മതിയെന്ന് ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട്..?
മീനു എന്റെ അടുത്തേക്ക് വന്നു
' എന്റെ വീട്ടിൽ നിന്ന് വന്നല്ലോ.. ടീച്ചർ ഇല്ലായിരുന്നു ഇന്നലെ..'
ഞാൻ പറഞ്ഞു
'ഇന്നലെ നിന്റെ വീട്ടിൽ നിന്ന് ആൾ വന്നോ..?
മീനു സംശയത്തോടെ ചോദിച്ചു
'ഉവ്വ്.. പ്രിൻസിപ്പലിനെയും ക്ലാസ്സ് ടീച്ചറിനെയും കണ്ടിരുന്നു..'
ഞാൻ പറഞ്ഞു. എന്നിട്ട് മീനുവിനോട് ചോദിക്കാതെ തന്നെ ഇരുന്നു
💬 Comments
View all comments