0%

Chapter Title : എൽ ഡൊറാഡോ 9 [സാത്യകി]

Author : സാത്യകി Read All Parts 480.7K

അത് അങ്ങനെ കിടക്കുന്നത് ആയിരുന്നു എനിക്കും ഒരു സുഖം..

ക്ലാസ്സിൽ പലരും ശിവയെ പറ്റി എന്നോട് വന്നു തിരക്കിയെങ്കിലും ആ കൂട്ടത്തിൽ ആഷിക വന്നു പെടുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല..

'ഇന്നലെ പ്രിൻസിപ്പലിനെ കാണാൻ വന്നത് ചേച്ചിയാ..?

ആഷിക എന്നോട് ചോദിച്ചു

' അല്ല..'

ഞാൻ പറഞ്ഞു

'പിന്നെ...?

ആഷികയുടെ കൂടെയുള്ള അപർണ ആണ് ചോദിച്ചത്

'വീടിന് അടുത്തുള്ളതാ. ഞങ്ങളുടെ സ്വന്തത്തിൽ ഉള്ളതാ..'

ഞാൻ പറഞ്ഞു

'അതെങ്ങനെ അപ്പോൾ ടീച്ചർമാരുടെ അടുത്ത് കൊണ്ട് ചെന്നു..?

അവൾ ചോദിച്ചു

'അത് ചേച്ചി ആണെന്ന് പറഞ്ഞാ കൊണ്ട് വന്നെ..'

ഞാൻ പറഞ്ഞു

'അങ്ങനെ കള്ളത്തരം പറഞ്ഞു കൊണ്ട് വരാൻ പേടിയില്ലേ..?

ആഷിക ചോദിച്ചു

'എനിക്ക് പേടി കുറച്ചു ഉണ്ടായിരുന്നു, പക്ഷെ അവൾക്ക് പേടി ഇല്ലായിരുന്നു. അവളുടെ ഐഡിയ ആയിരുന്നു അത്..'

ഞാൻ പറഞ്ഞു

'അവളോ..?

അവളുമാർ പരസ്പരം നോക്കി

'നമ്മുടെ പ്രായാ..?

ആഷിക ചോദിച്ചു

'അല്ല.. എന്നേക്കാൾ മൂത്തതാണ്..'

ഞാൻ പറഞ്ഞു

അത് കേട്ടതും പരസ്പരം നോക്കിയിട്ട് അവളുമാർ പോയി. ശിവയുടെ പ്രായം എന്തിനാണ് ഇവർ തിരക്കുന്നത്. ഞാൻ ഒരു പെണ്ണുമായി സമ്പർക്കത്തിൽ ഉള്ളത് ആഷികയ്ക്ക് ഇഷ്ടമായി കാണില്ലേ..?

അത് കൊണ്ടാണോ അവൾ അത് തിരക്കാൻ വന്നത്..? എന്റെ പൊട്ട ബുദ്ധി വെറുതെ നടക്കാൻ സാധ്യത ഇല്ലാത്ത കാര്യങ്ങൾ ആലോചിച്ചു അന്നത്തെ ദിവസം കളഞ്ഞു..

എന്തായാലും പിന്നെ മീനുവിന്റെ മുന്നിൽ പോയി അബദ്ധത്തിൽ ഒന്നും പെടാതെ ഞാൻ ആ അധ്യയന വർഷം പൂർത്തിയാക്കി. ഇവിടെ വന്നിട്ട് എന്ത് പെട്ടന്ന് ആണ് മാസങ്ങൾ കടന്നു നീങ്ങിയത് എന്ന് ഞാൻ ആലോചിച്ചു.

ഒരവധിക്കാലത്തിന്റെ

💬 Comments

View all comments