0%

Chapter Title : എൽ ഡൊറാഡോ 9 [സാത്യകി]

Author : സാത്യകി Read All Parts 28208

മിക്കവര്ക്കും അറിയേണ്ടിയിരുന്നത്.

'അതേതു ചേച്ചി ആട പുല്ലേ..?

അലന് ആയിരുന്നു കൂടുതൽ ആക്രാന്തം അത് അറിയാൻ. കാണാൻ പൊതുവെ ആകർഷണീയൻ അല്ലാത്ത എനിക്ക് അതി സുന്ദരി ആയ ഒരു ചേച്ചി എങ്ങനെ ഉണ്ടായി എന്നതാണ് പലർക്കും സംശയം..

'അത് ശിവ..'

ഞാൻ പറഞ്ഞു

'ഏത്..? നീയുമായി നല്ല കമ്പിനി ഉള്ള, മറ്റേ ഗ്രൗണ്ടിൽ വെള്ളമൊക്കെ കേറ്റിച്ച ചേച്ചിയോ..?

അലൻ ചോദിച്ചു

'അത് തന്നെ..'

ഞാൻ പറഞ്ഞു

'ഭയങ്കര..'

അലൻ എന്തോ എന്നെ അസൂയയോടെ നോക്കി

'ഈ ചേച്ചിയുടെ കഥ ഒന്നും നീ പറഞ്ഞിട്ടില്ലല്ലോ..?

അവൻ എന്നോട് പിന്നെയും ശിവയെ കുറിച്ച് ചോദിച്ചു

'അതൊന്നും നീ അറിയണ്ട..'

ഞാൻ അവന്റെ വയറിൽ ഒരു കുത്ത് കൊടുത്തു ചോദ്യപരമ്പര അവസാനിപ്പിച്ചു.

പിച്ചിക്കാവിലെ ചേച്ചിമാരുടെ ഒപ്പമുള്ള ചില അനുഭവങ്ങൾ ഒക്കെ ഞാൻ അവനോട് പങ്ക് വച്ചിട്ടുണ്ട്.. പലരേയും പേര് പറഞ്ഞാലോ അനുഭവം പറഞ്ഞാലോ അവന് അറിയുകയും ചെയ്യാം..

ശിവയുടെ കാര്യം ഒന്നും പറയാത്തതിലൂടെ അവളുമായി എനിക്ക് എന്തെങ്കിലും അനുഭവം ഉണ്ടോ ഇല്ലയോ എന്നത് അവനിൽ ഒരു സംശയം ആയി നിലനിന്നു..

അത് അങ്ങനെ കിടക്കുന്നത് ആയിരുന്നു എനിക്കും ഒരു സുഖം..

ക്ലാസ്സിൽ പലരും ശിവയെ പറ്റി എന്നോട് വന്നു തിരക്കിയെങ്കിലും ആ കൂട്ടത്തിൽ ആഷിക വന്നു പെടുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല..

'ഇന്നലെ പ്രിൻസിപ്പലിനെ കാണാൻ വന്നത് ചേച്ചിയാ..?

ആഷിക എന്നോട് ചോദിച്ചു

' അല്ല..'

ഞാൻ പറഞ്ഞു

'പിന്നെ...?

ആഷികയുടെ കൂടെയുള്ള അപർണ ആണ് ചോദിച്ചത്

'വീടിന് അടുത്തുള്ളതാ. ഞങ്ങളുടെ സ്വന്തത്തിൽ ഉള്ളതാ..'

ഞാൻ പറഞ്ഞു

'അതെങ്ങനെ അപ്പോൾ ടീച്ചർമാരുടെ അടുത്ത് കൊണ്ട് ചെന്നു..?

അവൾ ചോദിച്ചു

'അത് ചേച്ചി ആണെന്ന് പറഞ്ഞാ കൊണ്ട് വന്നെ..'

ഞാൻ പറഞ്ഞു

'അങ്ങനെ കള്ളത്തരം പറഞ്ഞു കൊണ്ട് വരാൻ പേടിയില്ലേ..?

ആഷിക ചോദിച്ചു

'എനിക്ക് പേടി കുറച്ചു ഉണ്ടായിരുന്നു, പക്ഷെ അവൾക്ക് പേടി ഇല്ലായിരുന്നു. അവളുടെ ഐഡിയ ആയിരുന്നു അത്..'

ഞാൻ പറഞ്ഞു

'അവളോ..?

അവളുമാർ പരസ്പരം നോക്കി

'നമ്മുടെ പ്രായാ..?

ആഷിക ചോദിച്ചു

'അല്ല.. എന്നേക്കാൾ മൂത്തതാണ്..'

ഞാൻ പറഞ്ഞു

അത് കേട്ടതും

💬 Comments

View all comments