Chapter Title : എൽ ഡൊറാഡോ 8 [സാത്യകി]
മുന്നിൽ വച്ചാണ് ഒരുവൻ എന്നെ നോക്കി ഇളിച്ചുകൊണ്ട് ലെമൺ സോഡാ വേണോ എന്ന് വിളിച്ചത്.
അതെന്താ ഉദ്ദേശിച്ചത് എന്ന് എന്ന് എനിക്ക് മനസ്സിലായില്ലായിരുന്നു. 'ഇവനേ ആണ് ഗ്രൗണ്ടിൽ ഇട്ടു തേമ്പി വിട്ടത് അണ്ണന്മാർ..' അവൻ അടുത്ത് നിന്നവനോട് അടക്കം പറയുന്നത് ഞാൻ കേട്ടു.
അന്ന് ഗ്രൗണ്ടിൽ വച്ച് അപമാനിക്കപ്പെട്ടത് ഞാൻ ഒന്നു മറന്നു വരികയായിരുന്നു. അതാണ് അവന്മാർ വീണ്ടും ഊതി കത്തിച്ചത്.. എന്റെ നിയന്ത്രണം പെട്ടന്ന് പോയി.
അവന്മാർ വെറുതെ ചൊറിഞ്ഞതെ ഉള്ളായിരുന്നു. എനിക്ക് അത് പോലും സഹിക്കാൻ പറ്റിയില്ല. ഞാൻ അവരുടെ നേരെ ദേഷ്യത്തോടെ നടന്നു ചെന്നു അത് പറഞ്ഞവനെ പിടിച്ചു തള്ളി..
അത്രയും വലിയൊരു പ്രതികരണം അവന്മാർ പ്രതീക്ഷിച്ചില്ലായിരുന്നു. എന്തിന് ഞാൻ പോലും ഞാൻ ഇങ്ങനെ പ്രതികരിക്കും എന്ന് കരുതിയിട്ടില്ല.. ഉണങ്ങി തുടങ്ങിയ മുറിവിൽ കുത്തി നോവിക്കുമ്പോ ഇരട്ടി വേദന ആണല്ലോ..
തള്ള് കിട്ടിയവൻ എന്നെയും പിടിച്ചു തള്ളി. ഉന്തും തള്ളും പക്ഷെ തല്ലിലേക്ക് വഴി മാറിയില്ല. രണ്ടിൽ ഒരാൾ കൈ വെക്കാതെ തല്ല് തുടങ്ങില്ല.
തല്ലാൻ എനിക്ക് ഉദ്ദേശം ഉണ്ടായിരുന്നില്ല. അവനും തല്ല് ഉണ്ടാക്കണം എന്നില്ല എന്ന് തോന്നുന്നു.. തല്ലാൻ മടിയായി തള്ളി കളിക്കുന്ന രണ്ട് പൈതങ്ങളുടെ ചാപല്യത്തിന്റെ ഇടയിലേക്ക് ആണ് മീനു ലക്ഷ്മി ടീച്ചർ പെട്ടന്ന് ഓടി വന്നത്.
ടീച്ചർ വന്ന ഉടനെ എന്റെ ഷർട്ടിൽ പിടിച്ചു എന്നെ ഒരു സൈഡിലേക്ക് മാറ്റി നിർത്തി. ടീച്ചർ ഇടയിലേക്ക് കയറിയപ്പോ ചുറ്റും ഉണ്ടായിരുന്ന കുട്ടികൾ എല്ലാം കുറച്ചു പിന്നിലേക്ക് പിന്നിലേക്ക് നീങ്ങി നിന്നു.
ഞാനും ആയി തള്ള് ഉണ്ടാക്കിയ മൈരൻ ആണെങ്കിൽ ആ
💬 Comments
View all comments