Chapter Title : എൽ ഡൊറാഡോ 9 [സാത്യകി]
നിന്നാണ്. ബാക്കി ഞാൻ ചെയ്തിട്ടുള്ള മിക്കവരും നല്ല വൃത്തി രാക്ഷസികൾ ആയിരുന്നു..
അലന്റെ ആഗ്രഹം നടത്തി അവനെ പറഞ്ഞു വിടാൻ വേണ്ടി പിച്ചിക്കാവിന് പുറത്തേക്ക് അവനെയും കൊണ്ട് പോകുമ്പോ ആണ് ശിവ കോളേജ് കഴിഞ്ഞു വരുന്നത്..
ശിവയെ കണ്ടപ്പോൾ തന്നെ അലന്റെ കണ്ണുകൾ വിടരുന്നത് ഞാൻ കണ്ടു. എന്തോ മാലാഖമാരെ കണ്ട പോലെ ആരാധനയോടെ അവൻ ഒതുങ്ങി നിന്ന്
'ഇതാരാടാ..?
അലനെ കണ്ട് ശിവ ചോദിച്ചു
'ഇത് അലൻ. എന്റെ ക്ലാസ്സിൽ പഠിക്കുന്നതാ.. അവധി ആയപ്പോൾ എന്നെ ചുമ്മാ കാണാൻ വന്നതാ..'
ഞാൻ പറഞ്ഞു
'ഇവനാണോ അവിടെ നിന്നേ ഉഴപ്പുന്നെ.. നിന്നേ ഇടിയിൽ ഒക്കെ കൊണ്ട് ചാടിക്കുന്നെ..?
ശിവ ചുമ്മാ അവനെ ഒന്നു എറിഞ്ഞു നോക്കി
'ഞാൻ ഒന്നും അല്ല ചേച്ചി..'
അലൻ പെട്ടന്ന് പറഞ്ഞു
'ഇവനാണ് ചേച്ചി..'
ഞാൻ വെറുതെ പറഞ്ഞു
'ചുമ്മാതാ ചേച്ചി..'
അലൻ പറഞ്ഞു
'ആണോ.. പക്ഷെ നിനക്കൊരു കള്ളലക്ഷണം ഉണ്ടല്ലോ..?
ശിവ അവനോട് ചുമ്മാ ചോദിച്ചു. അലൻ ശിവേച്ചിയോട് എന്ത് പറയണം എന്നറിയാതെ എന്നെ നോക്കി. ഞങ്ങൾ അവനെ കളിയാക്കിയത് ആണെന്ന് അവന് പിന്നെ ആണ് കത്തിയത്..
'എന്തൊരു സുന്ദരി ആട ഈ ചേച്ചി.. കെട്ടാൻ പോണ ചെക്കന്റെ ഭാഗ്യം..'
അലൻ എന്നോട് പോകാൻ നേരം പറഞ്ഞു
' ഞാൻ ഉള്ളപ്പോൾ വേറെ ചെക്കന്മാർക്ക് ഒന്നും ആ ഭാഗ്യം കിട്ടില്ല..'
ഞാൻ ചുമ്മാ അലനോട് പറഞ്ഞു
'അതിന് അത് നിന്റെ ചേച്ചി അല്ലേ..?
അവൻ ചോദിച്ചു
'എനിക്ക് ഇവിടെ ആരോടും രക്ത ബന്ധം ഒന്നും ഇല്ല.. അഥവാ ഉണ്ടേൽ തന്നെ ശിവ എന്റെ അത്ര അടുത്ത ബന്ധു ഒന്നും അല്ല..'
ഞാൻ പറഞ്ഞു
'എടാ ചേച്ചി എന്ന് പറഞ്ഞാൽ നിന്നെക്കാൾ മൂത്തത് അല്ലേ..?
അലൻ ചോദിച്ചു
'മൂന്നാല് വയസ്സ് മൂപ്പ് കാണും.. അത് എനിക്ക് വലിയ സാരമില്ല..'
ഞാൻ പറഞ്ഞു
'ആ പക്ഷെ ശിവദ ചേച്ചിയെ കാണാൻ സിനിമ നടിമാരെ പോലെ ആണ്.. ചേച്ചിക്ക് സിനിമ നടന്മാരെ പോലെയുള്ള ചെറുക്കന്മാർ കാണും കോളേജിൽ ഒക്കെ പുറകെ.
അവളുടെ അത്രയും പൊക്കം പോലും ഇല്ലാത്ത
💬 Comments
View all comments