0%

Chapter Title : എൽ ഡൊറാഡോ 9 [സാത്യകി]

Author : സാത്യകി Read All Parts 110719

നിന്നേ അവൾ പ്രേമിക്കുമോ..?

അലൻ ജീവിതത്തിൽ ആദ്യമായി യുക്തിയോടെ പറഞ്ഞ കാര്യം ആയിരുന്നു അത്. പക്ഷെ കറക്റ്റ് ആയി അതെനിക്ക് നെഞ്ചത്ത് ആണി അടിച്ചത് പോലെയും ആയി..

അവൻ പറഞ്ഞത് സത്യം ആയത് കൊണ്ട് തന്നെ എനിക്ക് അവനോട് അപ്പോൾ ദേഷ്യം ഒന്നും തോന്നിയില്ല. എന്നാലും അവന്റെ സത്യസന്ധത എന്നെ വേദനിപ്പിച്ചു..

അലൻ സൈക്കിളിൽ ആയിരുന്നു വന്നത്. ഞാൻ അവനോട് പിന്നെ അധികം നേരം സംസാരിച്ചില്ല. അവിടെ വച്ചു ബൈ പറഞ്ഞു തിരിച്ചു വീട്ടിലേക്ക് പോന്നു...

വീട്ടിൽ വന്നു കഴിഞ്ഞു അവൻ പറഞ്ഞത് ഓർത്തു ഞാൻ കുറേ നേരം കിടന്നു.

ശിവയെ കല്യാണം കഴിക്കണം എന്ന വ്യാമോഹം ഒന്നും എനിക്ക് ഇല്ലായിരുന്നു. പക്ഷെ അവളെ വേറെ ഒരാൾ സ്വന്തം ആക്കുമെന്നത് ഓർക്കുമ്പോ എനിക്ക് ഒരു പൊള്ളൽ ഉള്ളിൽ.

ഏറ്റവും അടുത്ത കൂട്ടുകാരനിൽ നിന്ന് തന്നെ എനിക്ക് യാതൊരു ചാൻസും ഇല്ലെന്ന് അറിഞ്ഞപ്പോൾ ഒരു വിഷമം.

ശിവയുടെ അടുത്ത് ആകെ എനിക്ക് ഉള്ളൊരു ചാൻസ് അവളോട് ഉള്ള അടുപ്പമാണ്. ലോകത്ത് മറ്റൊരുത്തനും അവളുടെ ഇത്രേം അടുത്ത് ഇടപഴകാൻ സാഹചര്യം കിട്ടില്ല.

അതെനിക്കുണ്ട്. പക്ഷെ അത് വച്ചു ഒരു സഹോദരൻ എന്ന നിലയിലെ അവളെന്നെ കാണൂ.. അത് പോരാ.. വേറെ എന്തെങ്കിലും ചെയ്യണം..

പ്രത്യേകിച്ച് ഒന്നും എടുത്തു പറയാൻ ഇല്ലാത്ത കാമുകന്മാർ എല്ലാം ചെയ്യുന്ന കാര്യം ആണ് എന്റെ മനസ്സിലും ഓർമ വന്നത്. വേറൊന്നും അല്ല..

കരഞ്ഞു ദൈവത്തോട് പ്രാർത്ഥിക്കുക.. ഇങ്ങനൊരു കാര്യം പറഞ്ഞാൽ നടത്തി തരുമോ ദൈവം എന്നുള്ളത് മറ്റൊരു കാര്യം. പക്ഷെ ദൈവത്തോട് പ്രാർത്ഥിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു..

പിറ്റേന്ന് രാവിലെ എഴുന്നേറ്റു കുളിച്ചു അമ്പലത്തിൽ പോയി ഞാൻ ശിവയ്ക്ക് വേണ്ടിയുള്ള എന്റെ ദൈവങ്ങളോട് ഉള്ള ഇരക്കൽ തുടങ്ങി..

പ്രാർത്ഥന പോലെ തന്നെ പ്രധാനപെട്ട കാര്യമാണ് വഴിപാട്കൾ. ദൈവത്തിനെ പ്രീതിപ്പെടുത്താൻ പല പല വഴിപാട് നേർച്ചകൾ ചെയ്താൽ ഫലം പെട്ടന്ന് കിട്ടുമെന്ന് ആണ് പറയുന്നത്.

ഞാൻ ആ വഴിക്ക് ചിന്തിച്ചു. അപ്പോളാണ് എന്റെ മനസിൽ ഒരു കാര്യം ഓർമ വന്നത്.

എന്റെ നാട്ടിലെ ഒരു നേർച്ച ആണ്. മഞ്ഞനിക്കടവിലെ

💬 Comments

View all comments