0%

Chapter Title : എൽ ഡൊറാഡോ 9 [സാത്യകി]

Author : സാത്യകി Read All Parts 156814

സ്ഥലം ആണ്.

അത് കൊണ്ട് തന്നെ വില ഒന്നും അധികം കിട്ടില്ല. വാങ്ങാൻ തന്നെ ആരെയും കിട്ടില്ല. വെള്ളത്തിന് ചുറ്റപ്പെട്ടു കിടക്കുന്ന സഞ്ചാരം പ്രയാസമുള്ള സ്ഥലം ആരും വാങ്ങില്ലല്ലോ.

അപ്പോൾ തോമാച്ചൻ അതിനെ കുറിച്ച് ചോദിച്ചത് നല്ലൊരു കാര്യം ആയി എനിക്ക് തോന്നി

'നീ ചാടി കേറി ഒന്നും പറഞ്ഞില്ലല്ലോ.. അത് വഴി കൂവങ്കരിക്ക് റോഡ് വരുവാ.. ഉടനെ തന്നെ പണി നടക്കും. നിന്റെ സ്ഥലതിന് മുന്നിൽ കൂടി ആണ് റോഡ് പോകുന്നത്.. ഇപ്പോളത്തെ വില ആയിരിക്കില്ല അപ്പോൾ അതിന്..'

ശോഭ അമ്മ പറഞ്ഞപ്പോ ആണ് അത് വഴി റോഡ് വരാൻ പോകുന്നത് ഞാൻ അറിഞ്ഞത്. അത് മനസ്സിൽ കണ്ടാണ് തോമാച്ചൻ എന്നോട് സ്ഥലത്തെ കുറിച്ച് ചോദിച്ചത്.

എന്തായാലും റോഡ് വന്ന സ്ഥിതിക്ക് ആ സ്ഥലം വെറുതെ അങ്ങ് കൊടുക്കുന്നില്ല എന്ന് ഞാൻ തീരുമാനിച്ചു

വീടും പരിസരവും ശോഭാമ്മ എന്നും വൃത്തി ആക്കി ഇടാറുണ്ട് എങ്കിലും തുറന്നു അകത്തു കയറിയപ്പോ ആണ് മോളിൽ ഒക്കെ ചോർച്ചയ്ക്ക് ഉള്ള വിള്ളൽ ഞാൻ കണ്ടത്.

അത് കൊണ്ട് തന്നെ ഇന്ന് ഇവിടെ തങ്ങണ്ട എന്ന് ശോഭാമ്മ പറഞ്ഞു. ഇന്ന് രാത്രി ജയൻ ചേട്ടന്റെയും ശോഭ അമ്മയുടെയും വീട്ടിൽ കഴിയാൻ ഞാൻ തീരുമാനിച്ചു..

'കുറച്ചു വണ്ണം വച്ചല്ലോ. ഒന്ന് സുന്ദരൻ ആയിട്ടുണ്ട്..'

ഞാൻ അവരുടെ വീട്ടിലേക്ക് കയറിയപ്പോ ആര്യ ചേച്ചി ഓടി വന്നു എന്റെ കയ്യിൽ പിടിച്ചു

'ആണോ..?

ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു

'നീ ഇന്ന് അവിടെ കിടക്കണ്ട. അനങ്ങാതെ കിടന്നു പാമ്പ് ഒക്കെ ഉണ്ടാവും.. ഇവിടെ കിടക്ക് ഇന്ന്..'

ആര്യ ചേച്ചി പറഞ്ഞു

'ഞാനും അതാണ് പറഞ്ഞത്..'

ചേച്ചിയുടെ അമ്മ പറഞ്ഞു

'നീ എന്നാണ് പോകുന്നത്. ഒരാഴ്ച കാണില്ലേ..?

ആര്യ ചേച്ചി ചോദിച്ചു

'ഇല്ല ചേച്ചി. നാളെ പോകും ..'

ഞാൻ പറഞ്ഞു

'നാളെ തന്നെയോ.. കുറച്ചു ദിവസം ഇവിടെ നിന്നിട്ട് പോടാ..'

ശോഭാമ്മ പറഞ്ഞു

'നിൽക്കണം എന്നുണ്ട്. പക്ഷെ നാളെ വരാമെന്ന് പറഞ്ഞാ ഞാൻ അവിടുന്ന് പോന്നത്..'

ഞാൻ പറഞ്ഞു

'ചെക്കന് അവിടെ പിടിച്ചു പോയി. ഇപ്പോൾ നമ്മളെ

💬 Comments

View all comments